മാസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്ക് ശേഷം സാമന്ത റൂത്ത് പ്രഭുവും (Samantha Ruth Prabhu) നാഗ ചൈതന്യയും (Naga Chaitanya) ഈ മാസം ആദ്യം തങ്ങളുടെ വേർപിരിയൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2017-ൽ ഗോവയിൽ നടന്ന പ്രൗഢമായ ചടങ്ങിൽ വിവാഹിതരായ ദമ്പതികൾ വേർപിരിയൽ അറിയിക്കാൻ അവരവരുടെ സോഷ്യൽ മീഡിയ പേജുകൾ ആണ് തിരഞ്ഞെടുത്തത്
സാമന്ത തന്റെ സുഹൃത്ത് ശിൽപ റെഡ്ഡിയ്ക്കൊപ്പം അവധിക്കാലത്തിനായി ഋഷികേശിലേക്ക് പുറപ്പെട്ടു. അതിന്റെ ഫോട്ടോകൾ അവർ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരുന്നു. ആമിർ ഖാന്റെ ലാൽ സിംഗ് ഛദ്ദയിലൂടെ ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്ന നാഗ ചൈതന്യ, ഹൈദരാബാദിൽ തന്റെ വരാനിരിക്കുന്ന ചിത്രമായ ബംഗർരാജിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. എന്നാൽ ഇരുവരും പിരിയുമ്പോൾ ഏറെ ആശയക്കുഴപ്പത്തിലായ ഒരു വിഭാഗമുണ്ട് (തുടർന്ന് വായിക്കുക)
ഒരു ദശാബ്ദത്തിലേറെയായി സാമന്തയും നാഗയും പരസ്പരം അറിയുന്നവരാണ്. അവർക്ക് ഒരേ ആളുകളെ അറിയാം, അവർ ഒപ്പം കൂട്ടിയ സുഹൃത്തുക്കളുടെ ഒരു പൊതു ഗ്രൂപ്പുമുണ്ട്. വിവാഹമോചനം അവരുടെ സുഹൃത്തുക്കളെ രണ്ടിലൊരാളെ തിരഞ്ഞെടുക്കുക ഒരു വിഷമകരമായ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ് എന്ന് പേരുവെളിപ്പെടുത്താത്ത സുഹൃത്ത് പറഞ്ഞു
ജിമ്മിൽ ഇല്ലാത്തപ്പോൾ പോലും തന്നെ പരിശീലിപ്പിക്കാൻ തന്റെ ട്രെയ്നർക്ക് സാധിക്കാറുണ്ടെന്നും താരം പരാമർശിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ വീഡിയോ പോസ്റ്റിലാണ് സാമന്ത തൻറെ ജിം പരിശീലനത്തെ കുറിച്ചുള്ള വീഡിയോ പങ്കിട്ടത്. എന്നാൽ ഈ വീഡിയോയിലെ ഹൈലൈറ്റ് സാമന്തയുടെ കയ്യിലെ ഡംബ്ബെൽസ് ആണ്. അത്രയധികം ഭാരമുണ്ടതിന്
നടി സാമന്ത റൂത്ത് പ്രഭുവും ഭർത്താവ് നാഗ ചൈതന്യയും തമ്മിലെ വിവാഹമോചന വാർത്ത ഞെട്ടലോടെയാണ് ആരാധക സമൂഹം കൈക്കൊണ്ടത്. വിവാഹം ചെയ്ത് നാല് വർഷം തികയാൻ ഏതാനും നാളുകൾ മാത്രം നിൽക്കെയാണ് വിവാഹമോചന വാർത്ത പുറത്തെത്തുന്നത്. അതിനും വളരെ മുൻപ് തന്നെ ഇവരുടെ ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടെന്ന് ആരാധക സമൂഹവും സംശയിച്ചിരുന്നു
വിവാഹമോചന വാർത്തയേക്കാൾ അതിനുള്ള കാരണമാണ് പലരും ചികയാൻ ശ്രമിച്ചത്. ദാമ്പത്യജീവിതം സുഖകരമല്ല, കുട്ടികൾ വേണ്ടെന്ന തീരുമാനത്തിലെത്തി, സാമന്ത ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നത് അക്കിനേനി കുടുംബത്തിൽ അലോസരമുണ്ടാക്കി, ഗാർഹിക പീഡനം നേരിട്ടു, സാമന്ത മറ്റൊരാളുമായി പ്രണയത്തിലാണ് തുടങ്ങി അനവധി ഗോസിപ്പുകൾ നിരന്നു. എല്ലാത്തിനും കൂടിയായി സാമന്ത മറുപടി നൽകി മുന്നോട്ടുവന്നു കഴിഞ്ഞു
എനിക്ക് വിവാഹേതര ബന്ധമുണ്ട്, കുട്ടികൾ വേണ്ടെന്ന് പറഞ്ഞു, അവസരവാദിയാണ്, ഗർഭഛിദ്രം ചെയ്തു എന്നൊക്കെ അവർ പറഞ്ഞു പരത്തി. വിവാഹമോചനം തന്നെ വേദനാജനകമാണ്. സുഖപ്പെടാൻ എനിക്ക് സമയം അനുവദിക്കണം. എനിക്ക് നേരെ നിരന്തരം ആക്രമണം ഉണ്ടാവുന്നു. ഞാൻ ഇതാ സത്യം ചെയ്യുന്നു. ഇതൊന്നും കൊണ്ട് എന്നെ തകർക്കാനാവില്ല" സാമന്ത കുറിച്ചു
എന്നിരുന്നാലും, അവരെ നിരാശരാക്കി, ചൈതന്യയും സാമന്തയും ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പ് പങ്കിട്ടുകൊണ്ട് വേർപിരിയലിനെക്കുറിച്ച് എല്ലാവരെയും അറിയിച്ചു. വിവാഹിതരാകുന്നതിന് മുമ്പുള്ളതുപോലെ സുഹൃത്തുക്കളായി തുടരുമെന്ന് പോസ്റ്റുകളിൽ ഇരുവരും വ്യക്തമാക്കി. ഈ പ്രയാസകരമായ കാലത്തെ നേരിടാനുള്ള ഇടം നൽകണമെന്ന് അവർ അവരുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചു. മകളുടെ വിവാഹമോചന വാർത്തയിൽ സാമന്തയുടെ പിതാവ് പ്രതികരിച്ചിരുന്നു