ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുസ്കാരം പ്രഖ്യാപിച്ചപ്പോൾ മിന്നിത്തിളങ്ങി മലയാള സിനിമ. മലയാള സിനിമയ്ക്ക് മാത്രം 13 പുരസ്കാരങ്ങളാണ് ലഭിച്ചത്. ഇതിന് പുറമെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ അപർണ ബാലമുരളി, മികച്ച തിരക്കഥയുടെ ഭാഗമായ മലയാളി ശാലിനി ഉഷയും കൂടിയാകുമ്പോൾ മലയാളിത്തിളക്കം 15 ആയി. മികച്ച സംവിധായകൻ, മികച്ച നടി, മികച്ച പിന്നണിഗായിക, മികച്ച സഹനടൻ, മികച്ച സംഘട്ടനം അടക്കം നിരവധി പുരസ്കാരങ്ങളാണ് മലയാള സിനിമക്ക് സ്വന്തമായത്.