12ാം വയസുമുതൽ നിറത്തിന്റെ പേരിലുള്ള വേർതിരിവ് അനുഭവിക്കുകയാണെന്ന് 20കാരിയായ സുഹാന പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. തന്നെപ്പോലെ തന്നെ യാതൊരു കാരണവുമില്ലാതെ മാറ്റിനിർത്തപ്പെട്ട പെൺകുട്ടികളെ കുറിച്ചും ആൺകുട്ടികളെ കുറിച്ചുമാണ് ഈ പോസ്റ്റെന്നും വ്യക്തമാക്കിക്കൊണ്ടാണ് സുഹാന ഇത് പങ്കുവെച്ചിരുന്നത്. (Instagram)