പിന്നണിഗാന രംഗത്ത് നിന്നും സ്വന്തം ബാൻഡിലേക്കും ബിഗ് ബോസ് വീട്ടിലേക്കും എത്തി പ്രേക്ഷക ശ്രദ്ധ നേടിയ സഹോദരിമാരാണ് അമൃത സുരേഷും അനുജത്തി അഭിരാമിയും
2/ 8
ജന്മദിനം ആഘോഷിച്ചതിന്റെ ചിത്രവുമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് താരം. ആഘോഷത്തിന്റെ ചിത്രത്തിന് പുറമെ തന്റെ പ്രായം പറയാനും അമൃത മടിച്ചില്ല
3/ 8
ജന്മദിനാശംസ അറിയിച്ച എല്ലാവർക്കും നന്ദി പറയുകയും, ചില സന്ദേശങ്ങൾ വായിക്കാൻ കഴിയാതെ പോയതിൽ ക്ഷമ ചോദിച്ചും തനിക്ക് 30 വയസ്സ് തികഞ്ഞ വിവരം അമൃത ഏവരെയും അറിയിക്കുന്നു. എന്നാൽ അവിടെയാണ് അനിയത്തി അഭിരാമി കമന്റു സെക്ഷനിൽ തന്റെ പ്രായം പറഞ്ഞുകൊണ്ട് വരുന്നത്
4/ 8
30 വയസ്സുള്ള ചേച്ചിയുടെ അനിയത്തിയുടെ പ്രായം 38 എന്ന് കേട്ടാൽ ആർക്കാണ് അമ്പരപ്പ് തോന്നാതിരിക്കുക? അതെ, അതെങ്ങനെ സംഭവിച്ചുവെന്നും അഭിരാമി പറയുന്നു
5/ 8
പണിപറ്റിച്ചത് വേറാരുമല്ല ഗൂഗിൾ തന്നെ. ഗൂഗിളാണ് അമൃതയെക്കാൾ പ്രായം കുറഞ്ഞ അനുജത്തിയെ 38 വയസ്സുകാരിയാക്കി ചിത്രീകരിച്ചത്.
6/ 8
അഭിരാമി 37 എന്ന് പറഞ്ഞെങ്കിലും ഗൂഗിൾ നൽകുന്ന പ്രായം 38 ആണ്. ആ കണക്കു പ്രകാരം ജൂലൈ 26ന് അഭിരാമി 38കാരിയായിക്കഴിഞ്ഞു!
7/ 8
ഗൂഗിളിന്റെ കണക്കു പ്രകാരം പ്രായം കൂടിയ ആൾ അഭിരാമി മാത്രമല്ല. അടുത്തിടെ ആ പേരിൽ മറ്റൊരു മലയാളി താരവും വാർത്തകളിൽ നിറഞ്ഞിരുന്നു
8/ 8
മമ്മൂട്ടിയുടെ നായികയായ റീനു മാത്യൂസിനെ ഗൂഗിൾ 32 കാരിയായാണ് സെർച്ച് ഫലങ്ങളിൽ കാണിക്കുന്നത് . പക്ഷെ ഇതിലും വളരെ താഴെയാണ് റീനുവിന്റെ പ്രായം