ഗായിക അമൃത സുരേഷും (Amrutha Suresh) സംഗീത സംവിധായകൻ ഗോപി സുന്ദറും (Gopi Sundar) ഒന്നിച്ച ശേഷമുള്ള ആയ ഓണമാണിത്. ഇരുവരും ചേർന്ന് ഓണസ്പെഷ്യൽ ഗാനം മാബലി വന്നേ... പുറത്തിറക്കിയിരുന്നു. ഇതിനു ശേഷം തിരുവോണനാളിൽ ചില ചിത്രങ്ങളും പോസ്റ്റ് ചെയ്തു. ഗോപിക്കും അമൃതയ്ക്കും ഒപ്പം അമൃതയുടെ മകൾ അവന്തികയും ചിത്രത്തിൽ പോസ് ചെയ്യുന്നു
എന്നാൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതും സൈബർ ആക്രമണം വളരെ രൂക്ഷമാണ്. ഗോപിയുടെ പോസ്റ്റിനു കീഴെ പലരും പലതരം കമന്റ് ചെയ്തു. 'ബാലയുടെ മകൾക്ക് മറ്റൊരാളെ അച്ഛനെന്നു വിളിക്കേണ്ട ഗതികേട്. അവനാണെങ്കിലോ കെട്ടിച്ചു കൊടുക്കേണ്ട മോനുമുണ്ട്. എങ്ങനെ ഹാപ്പി ആയിട്ടു ജീവിക്കാൻ പറ്റുന്നോ എന്തോ?' എന്നായിരുന്നു ഒരാൾ നൽകിയ കമന്റ്. ഇതിന് ഗോപി മറുപടി കൊടുത്തു (തുടർന്ന് വായിക്കുക)