ഇന്നലെയായിരുന്നു നടി പ്രിയങ്കാ ചോപ്രോയുടെ പിറന്നാൾ. ബോളിവുഡിൽ നിന്നും ഹോളിവുഡിലെത്തിയ പ്രിയങ്കയുടെ 39ാം പിറന്നാളിന് ഹോളിവുഡിലടക്കം നിരവധി പ്രമുഖർ ആശംസകൾ നേർന്നിരുന്നു.
2/ 8
എന്നാൽ ഭർത്താവ് നിക്ക് ജോനാസ് പ്രിയങ്കയ്ക്ക് നൽകിയ പിറന്നാൾ സമ്മാനം എന്തായിരിക്കുമെന്നായിരുന്നു ആരാധകർ ആകാംക്ഷയോടെ കാത്തിരുന്നത്. ഇൻസ്റ്റഗ്രാമിലൂടെ തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുള്ള പ്രിയങ്ക ഈ സസ്പെൻസും അറിയിക്കുമെന്ന കാത്തിരിപ്പിലായിരുന്നു ആരാധകർ.
3/ 8
പ്രിയങ്കയുടെ പിറന്നാൾ ദിവസം നിക്ക് ഒപ്പമുണ്ടായിരുന്നില്ല. ലണ്ടനിലായിരുന്നു പ്രിയങ്ക ചോപ്ര. നിക്ക് ജോനാസ് യുഎസ്സിലും. എങ്കിലും പ്രിയതമയുടെ പിറന്നാളിന് വിലകൂടിയ ഒരു സമ്മാനം തന്നെ നിക്ക് നൽകിയിരുന്നു.
4/ 8
വിലകൂടിയ റെഡ് വൈനാണ് പിറന്നാളിന് നിക്ക് പ്രിയങ്കായ്ക്ക് നൽകിയത്. ഇതിന്റെ ചിത്രവും പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. 1982 ചാറ്റോ മൗട്ടൺ റോത്ചൈൽഡ് റെഡ് വൈനാണ് നിക്ക് പിറന്നാൾ ആഘോഷത്തിന് പ്രിയങ്കയ്ക്ക് നൽകിയത്.
5/ 8
എന്താണ് ഈ വൈനിന്റെ പ്രത്യേകത എന്നല്ലേ, ലക്ഷങ്ങൾ വില വരുന്ന അപൂർവ വൈനാണ് 1982 ചാറ്റോ മൗട്ടൺ റോത്ചൈൽഡ്. 750 ml 1982 ചാറ്റോ മൗട്ടൺ റോത്ചൈൽഡിന്റെ വില 131,375 രൂപയാണ്.
6/ 8
ഈ വൈനിന്റെ ഒരു ബോട്ടിൽ ആണ് പിറന്നാൾ ആഘോഷത്തിനായി താൻ അടുത്തില്ലെങ്കിലും നിക്ക് പ്രിയങ്കയ്ക്കായി നൽകിയിരിക്കുന്നത്. വൈനിന്റെ ചിത്രം പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
7/ 8
2018 ലാണ് നിക്ക് ജോനാസും പ്രിയങ്ക ചോപ്രയും വിവാഹിതരായത്. വിവാഹ നിശ്ചയത്തിന് നിക്ക് നൽകിയ മോതിരവും അന്ന് വാർത്തകളിൽ ഇടംനേടിയിരുന്നു. മുമ്പെപ്പോഴോ വിവാഹ നിശ്ചയത്തിന് ടിഫാനീസിന്റെ മോതിരം ധരിക്കണമെന്നാണ് ആഗ്രഹമെന്ന് പ്രിയങ്കാ ചോപ്ര പറഞ്ഞിരുന്നു.
8/ 8
ഇത് ഓർത്തു വെച്ച നിക്ക്, പ്രിയങ്ക ആഗ്രഹിച്ച മോതിരത്തിനായി ഏറെ അന്വേഷിച്ചെന്നും ഒടുവിൽ സഹോദരന്മാരാണ് തന്നെ സഹായിച്ചതെന്നും പറഞ്ഞിരുന്നു.