തന്റെ ആദ്യ തെന്നിന്ത്യൻ ചിത്രത്തിൽ നായികയാകുകയാണ് ബോളിവുഡ് നടി ജാൻവി കപൂർ.
2/ 6
തെന്നിന്ത്യയിൽ നിന്ന് ബോളിവുഡിലെ റാണിയായി മാറിയ ശ്രീദേവിയുടെ മകളെ ഇരുകൈയ്യും നീട്ടി ആരാധകർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
3/ 6
തെലുങ്കിൽ സൂപ്പർസ്റ്റാർ ജൂനിയർ എൻടിആറിനൊപ്പമാണ് ജാൻവി കപൂറിന്റെ ആദ്യ സിനിമ. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന എൻടിആർ 30 ൽ ജാൻവി നായികയാകും.
4/ 6
താരത്തിന്റെ പിറന്നാൾ ദിനമായ ഇന്നാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ഏറെ നാളായി ജാൻവിയുടെ ടോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു.
5/ 6
അതേസമയം, തെന്നിന്ത്യയിലെ ആദ്യ ചിത്രമാണെങ്കിലും റെക്കോർഡ് തുകയാണ് എൻടിആർ 30 ൽ ജാൻവിയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ. തെന്നിന്ത്യയിലെ സൂപ്പർ നായികമാരായ നയൻതാരയ്ക്കും സാമന്തയ്ക്കും ലഭിക്കുന്ന അതേ താരമൂല്യത്തോടെയാണ് ജാൻവി എത്തുന്നത്.
6/ 6
റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 4 കോടിയാണത്രേ ജാൻവിയുടെ പ്രതിഫലം. വെറും അഞ്ച് ചിത്രങ്ങളിൽ മാത്രമാണ് 25 കാരിയായ ജാൻവി ഇതുവരെ അഭിനയിച്ചത്. കരിയറിന്റെ തുടക്കത്തിൽ തന്നെ ഇത്രയും തുക പ്രതിഫലം സ്വീകരിക്കുന്ന നായികമാർ തെന്നിന്ത്യയിൽ ഇല്ല.