പ്രിയതമനെ ചുണ്ടോടു ചേർത്ത് ചുംബിക്കുന്ന ചിത്രവുമായി അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ ഗ്വേൻ സ്റ്റെഫാനിയുടെ വിവാഹ നിശ്ചയ പ്രഖ്യാപനം
2/ 11
ഗായകൻ ബ്ലെയ്ക് ഷെൽട്ടണുമായാണ് വിവാഹമുറപ്പിച്ചത്
3/ 11
51 കാരിയായ ഗ്വേൻ ഇൻസ്റ്റഗ്രാമിലൂടെയാണ് വാർത്ത പുറത്തു വിട്ടത്. ഒപ്പം വിരലിൽ അണിഞ്ഞിരിക്കുന്ന വിവാഹ മോതിരവും അവർ ഉയർത്തിക്കാട്ടുന്നു
4/ 11
ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ട് ഗ്വേൻ കുറിച്ചതിങ്ങനെ: "എന്റെ ഈ വർഷവും, ജീവിതത്തിന്റെ ഇനിയുള്ള കാലവും കാത്തുകൊള്ളുന്നതിനു നന്ദി. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. അതേ, എന്ന് പറയുന്നത് എനിക്ക് കേൾക്കാം (ചിത്രം: ഇൻസ്റ്റഗ്രാം)
5/ 11
2014 ൽ 'ദി വോയിസിന്റെ' സെറ്റിലാണ് സ്റ്റെഫാനി ഷെൽട്ടനെ ആദ്യമായി കാണുന്നത് (ചിത്രം: ഇൻസ്റ്റഗ്രാം)
6/ 11
ഇരുവരും പരസ്യമായി വിവാഹ മോചനം പ്രഖ്യാപിച്ച ശേഷമാണ് ഇവർ തമ്മിൽ പ്രണയത്തിലാവുന്നതു. 2015ലായിരുന്നു അത് (ചിത്രം: ഇൻസ്റ്റഗ്രാം)
7/ 11
വിവാഹമോചനം കഴിഞ്ഞ് മൂന്നു മാസങ്ങൾക്കു ശേഷം ഇരുവരെയും ഒന്നിച്ചു ഹാലോവീൻ പാർട്ടിയിൽ കണ്ടതുമുതലാണ് ഇവർ തമ്മിലെ പ്രണയത്തെക്കുറിച്ച് ഗോസിപ് ഇറങ്ങുന്നത് (ചിത്രം: ഇൻസ്റ്റഗ്രാം)
8/ 11
2015ൽ എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് തങ്ങൾ തമ്മിലെ പ്രണയം അവർ പരസ്യമായി അംഗീകരിച്ചു (ചിത്രം: ഇൻസ്റ്റഗ്രാം)
9/ 11
2016 ലെ വാനിറ്റി ഫെയർ ഓസ്കാർ പാർട്ടിയിൽ ഇരുവരും ഒന്നിച്ചു പങ്കെടുത്തു (ചിത്രം: ഇൻസ്റ്റഗ്രാം)
10/ 11
സ്റ്റെഫാനിയുടെ കുട്ടികൾക്കൊപ്പം ഷെൽട്ടൻ സമയം ചിലവിടാറുണ്ട്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു (ചിത്രം: ഇൻസ്റ്റഗ്രാം)
11/ 11
ഇവർ ഒന്നിച്ചാണ് ക്വറന്റീൻ ചിലവിട്ടത്. 'ഹാപ്പി എനിവെയർ' എന്ന ആൽബം ഇരുവരും ചേർന്ന് പുറത്തിറക്കുകയും ചെയ്തു (ചിത്രം: ഇൻസ്റ്റഗ്രാം)