ബോളിവുഡ് താരം സൂപ്പർ താരം ഋതിക് റോഷന് കഴിഞ്ഞ ദിവസമാണ് തന്റെ 47-ാം പിറന്നാൾ ആഘോഷിച്ചത്. 1974 ജനുവരി പത്തിനാണ് താരത്തിന്റെ ജനനം. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നെത്തിയ ഋതിക് സഹസംവിധായകനായാണ് ചലച്ചിത്രമേഖലയിൽ ചുവടുവച്ചത്. തുടർന്ന് 2000ത്തിൽ 'കഹോ നാ പ്യാർ ഹേ'എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം.