Happy birthday Malavika Mohanan | മലയാളത്തിന്റെ സ്വന്തം മാളവിക; തെന്നിന്ത്യന്‍ താരസുന്ദരിയ്ക്ക് ഇന്ന് പിറന്നാള്‍
മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ബോളിവുഡ് വരെ എത്തിക്കുന്ന മലയാളികളുടെ സ്വന്തം മാളവിക മോഹനന് ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാണ്.
തെന്നിന്ത്യന്‍ താരസുന്ദരി മാളവിക മോഹനന് ഇന്ന് 29-ാം പിറന്നാള്‍. മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ബോളിവുഡ് വരെ എത്തിക്കുന്ന മലയാളികളുടെ സ്വന്തം മാളവിക മോഹനന് ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാണ്.
2/ 6
പ്രശസ്ത ഛായാഗ്രാഹകൻ കെ യു മോഹനന്റെ മകളായ മാളവിക ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് 2013 ൽ അഭിനയരംഗത്ത് എത്തുന്നത്. 2017 ല്‍ ഹോളിവുഡ് സംവിധായകന് മജീദ് മജീദി സംവിധാനം ചെയ്ത Beyond the Clouds ലൂടെ ഇഷാന് ഖട്ടറിനൊപ്പം ബോളിവുഡിലും താരം അരങ്ങേറ്റം നടത്തി.
3/ 6
നിര്‍ണായകം, നാനു മാട്ടു വരലക്ഷ്മി , ദി ഗ്രേറ്റ് ഫാദര്‍, പേട്ട, മാസ്റ്റര്‍, മാരന് എന്നീ ചിത്രങ്ങളിലും മാളവിക ശ്രദ്ധേയമായ വേഷങ്ങളിലെത്തി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം പേട്ടയിലെ പ്രകടനത്തിലൂടെ തമിഴിലും നടി ശ്രദ്ധിക്കപ്പെട്ടു.
4/ 6
രവി ഉദയ്വാര് സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം യുദ്ര ആണ് മാളവികയുടെ റിലീസിന് തയാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം. സിദ്ധാര്‍ത്ഥ് ചതുര്‍വേദിയാണ് ചിത്രത്തിലെ നായകന്.
5/ 6
അഭിനയത്തിന് പുറമെ മോഡലിങ്ങിലും കഴിവ് തെളിയിച്ചിട്ടുള്ള മാളവിക മോഹനന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഫാഷന്‍ ലോകത്ത് ലഭിക്കുന്നത്. പതിവായി വിനോദയാത്രകള്‍ നടത്താറുള്ള മാളവികയുടെ ഫോട്ടോകള്‍ വളരെ പെട്ടന്നാണ് വൈറാലുന്നത്.
6/ 6
തെലുങ്ക് താരം വിജയ് ദേവരക്കൊണ്ട നായകനാകുന്ന ഹീറോയിലും നായിക വേഷത്തിലെത്തുന്നത് മാളവികയാണ്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രം റീലീസ് ചെയ്തേക്കും.