രജനികാന്ത് തന്റെ 71-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1970കളിൽ സിനിമാ രംഗത്തെത്തിയ രജനി, തന്റെ കഠിനാധ്വാനം കൊണ്ട് സൂപ്പർസ്റ്റാറായി ഉയർന്നു 40വർഷക്കാലമായി സൂപ്പർസ്റ്റാർ പദവിയിൽ തുടരുന്ന അഭിനയ പ്രതിഭ ശിവാജി (2007) മുതൽ പേട്ട (2019) വരെയുള്ള അദ്ദേഹത്തിന്റെ എല്ലാ സിനിമകളും 100 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടിയിട്ടുണ്ട്. യുഎസ് ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ 10 ദക്ഷിണേന്ത്യൻ ചിത്രങ്ങളിൽ 6 എണ്ണത്തിലും രജനികാന്താണ് നായകൻ. (ചിത്രം: ഇൻസ്റ്റാഗ്രാം) ഇന്ത്യന്‍ സിനിമയിലെ ഒരേയൊരു സൂപ്പര്‍സ്റ്റാര്‍. 71-ാം വയസ്സിലും വാണിജ്യപരമായി ലാഭകരവും ആകര്‍ഷകത്വം നഷ്ടപ്പെടാത്ത നടനാണ് അദ്ദേഹം രജനികാന്തിന് ഇന്ത്യയിലും വിദേശത്തും ധാരാളം ആരാധകരുണ്ട്. 1975-ൽ അപൂർവ രാഗങ്ങൾ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് മെഗാസ്റ്റാറായി മാറി വിവിധ ഭാഷകളിലായി 150-ലധികം ചിത്രങ്ങൾ രജനികാന്ത് ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ കരിയർ 4 പതിറ്റാണ്ടിലേറെയായി നീണ്ടുനിൽക്കുന്നു. ഒരു ബസ് കണ്ടക്ടർ മുതൽ സൂപ്പർ സ്റ്റാർ ആകുന്നതുവരെയുള്ള രജനികാന്തിന്റെ ജീവിതം പ്രചോദനാത്മകമായ ഒരു വിജയഗാഥയാണ്.