ഹാപ്പി സർദാർ: സർദാർ മാത്രമല്ല, ഈ ഭർത്താവും ഭാര്യയും ഹാപ്പിയാണ്
ഹാസ്യത്തിന് പ്രാധാന്യം ഉണ്ടെങ്കിലും ദുരഭിമാനക്കൊല എന്ന ഗൗരവമേറിയ വിഷയവും ചിത്രത്തിൽ അവതരിപ്പിച്ചതായി സുദീപും ഗീതികയും വ്യക്തമാക്കി.
News18 Malayalam | November 30, 2019, 8:08 AM IST
1/ 14
മാധ്യമ പ്രവർത്തകരായ സുധീപ്- ഗീതിക ദമ്പതികൾ ചേർന്നൊരുക്കിയ ചിത്രം. അതാണ് ഹാപ്പി സർദാർ.
2/ 14
തിരക്കഥയും സംവിധാനവും എല്ലാം ഇവർതന്നെ. തിയേറ്ററുകളിൽ നിന്ന് ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ ഹാപ്പിയായെന്ന് ഇരുവരും പറയുന്നു.
3/ 14
കാളിദാസ് ജയറാം നായകനായ ചിത്രത്തിൽ നർമ്മത്തിനാണ് മുഖ്യ പ്രാധാന്യം. പഞ്ചാബി കല്യാണവും കോട്ടയത്തെ ക്നാനായ കല്യാണം ചേർന്നുള്ള കോമ്പിനേഷനാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത.
4/ 14
ഹാസ്യത്തിന് പ്രാധാന്യം ഉണ്ടെങ്കിലും ദുരഭിമാനക്കൊല എന്ന ഗൗരവമേറിയ വിഷയവും ചിത്രത്തിൽ അവതരിപ്പിച്ചതായി സുദീപും ഗീതികയും വ്യക്തമാക്കി.
5/ 14
ആദ്യ സിനിമ ഏതാകണം എന്ന കാര്യത്തിൽ ഒരുപാട് ആലോചനകൾ ഉണ്ടായിരുന്നുവെന്ന് ഈ സംവിധായക കുടുംബം പറയുന്നു.
6/ 14
മൂന്ന് സ്ക്രിപ്റ്റുകൾ മനസ്സിലുണ്ടായിരുന്നു. ആ സ്ക്രിപ്റ്റുകൾ മനസ്സിൽ വച്ച് മോഹൻലാലിലും മമ്മൂട്ടിയിലും തുടങ്ങിയ ആലോചന പിന്നീട് പൃഥ്വിരാജിൽ എത്തി.
7/ 14
പലതും സമയത്ത് നടക്കാതെ വന്നതോടെ കാളിദാസിനെ കണ്ടുമുട്ടുകയായിരുന്നു. ഒടുവിൽ കാളിദാസിനെ നായകനാക്കി പുതിയ കഥയും തിരക്കഥയും ഒരുക്കി.
8/ 14
മലയാളത്തിൽ ഒരു ഭാര്യയും ഭർത്താവും ഒരുമിച്ച് സിനിമ സംവിധാനം ചെയ്യുന്നു എന്നതാണ് ഹാപ്പി സർദാറിനെ ശ്രദ്ധേയമാക്കുന്നത്.
9/ 14
ഇരുവർക്കുമിടയിൽ അഭിപ്രായ ഭിന്നതകൾ സ്വാഭാവികമായും ഉണ്ടായി. രണ്ടുപേരും രണ്ട് അഭിപ്രായം പ്രകടിപ്പിക്കുമെന്ന് അഭിനേതാക്കൾക്കും മുന്നറിയിപ്പു നൽകിയിരുന്നു.
10/ 14
പക്ഷേ അവസാനം ഒരു അഭിപ്രായത്തിൽ എത്തുന്നതാണ് രീതി. ഒരുമിച്ചുള്ള തിരക്കഥ എഴുത്തിനെ കുറിച്ചും കുറിച്ചും, സംവിധാനത്തെക്കുറിച്ചും ഇരുവരും പറയുന്നതെങ്ങനെ.
11/ 14
[caption id="attachment_179059" align="alignnone" width="875"] ദേശീയ അവാർഡ് ജേതാവ് കൂടിയായ സംവിധായകൻ ജോഷി മാത്യുവിന്റെ മകനാണ് സുധീപ്. വാണിജ്യ സിനിമയ്ക്കൊപ്പം ഗൗരവമേറിയ സിനിമയിലേക്ക് കടക്കാൻ താൽപര്യമുണ്ടെന്ന് സുദീപ് പറയുന്നു.</dd>
<dd>[/caption]
12/ 14
ഭാര്യ ഗീതിക ഇക്കാര്യത്തിൽ ഒരു പടി മുന്നിലാണ് മുന്നിലാണ്. കലാമൂല്യമുള്ള സിനിമകളോടാണ് കൂടുതൽ താല്പര്യം. മാധ്യമ പ്രവർത്തകരായിരുന്ന ഇരുവരും ഐ എഫ് എഫ് കെ വേദിയിലൂടെ ആണ് പരിചയപ്പെട്ടത്. പിന്നീട് ഒരുമിക്കുകയായിരുന്നു.
13/ 14
ചെറിയ ഇടവേളക്ക് ശേഷം നേരത്തെ തയ്യാറാക്കിയ സ്ക്രിപ്റ്റുമായി മുന്നോട്ടുപോകാനാണ് ഇരുവരുടെയും തീരുമാനം. ഭാവിയിൽ സ്വതന്ത്ര സംവിധായകർ ആകാനുള്ള ആകാനുള്ള സാധ്യതയും ഇരുവരും തള്ളിക്കളയുന്നില്ല.
14/ 14
പൂമരം സിനിമയിൽ അഭിനയിച്ച മെറിൻ ഫിലിപ്പാണ് ഹാപ്പി സർദാറിൽ നായിക. സിദ്ദിഖ്, ജാവേദ് ജഫ്രി,ഷറഫുദ്ദീൻ, ബാലു വർഗീസ്, ശ്രീനാഥ് ഭാസി തുടങ്ങി മികച്ച താരനിര സിനിമയിൽ അണിനിരക്കുന്നുണ്ട്.