സിനിമയിൽ എത്തുന്നതിനും വളരെ മുൻപുള്ള ഒരു 14 വയസ്സുകാരിയുടെ ചിത്രമാണിത്. പിന്നീട് 'ഡ്രീം ഗേൾ' എന്ന ആരാധകവൃന്ദം വിളിച്ച ബോളിവുഡ് സുന്ദരി ഹേമമാലിനി. വർഷങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചിത്രം ഹേമമാലിനിയുടെ പക്കൽ എത്തുന്നത്. എപ്പോൾ എവിടെ നിന്ന് ലഭിച്ചു എന്ന കാര്യം ഹേമമാലിനി വ്യക്തമാക്കിയിട്ടില്ല
ഒരു തമിഴ് മാസികക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രമാണിത്. മാസികയുടെ പേര് ഹേമമാലിനി ഓർക്കുന്നില്ല. രാജ് കപൂറിനൊപ്പം കന്നി ചിത്രത്തിൽ മുഖം കാണിക്കുന്നതിന് വളരെ മുൻപ് എവിഎം സ്റ്റുഡിയോയിൽ വച്ച് പകർത്തിയ ചിത്രമാണിത്. അന്ന് തനിക്ക് 14 അല്ലെങ്കിൽ 15 വയസ്സാണ് പ്രായം എന്ന കാര്യവും ഹേമമാലിനി ഓർക്കുന്നു
കിരീടവും അംഗവസ്ത്രവും ധരിച്ച്, സർവ്വാഭരണ ഭൂഷിതയായി, അരയോളം നീളുന്ന കേശഭാരത്തോടുകൂടി കൂടി ദൈവീക ഭാവത്തിലാണ് ഹേമമാലിനി ചിത്രത്തിനായി പോസ് ചെയ്തിരിക്കുന്നത്. മകൾ ഇഷാ ഡിയോളും ആരാധകരും ചിത്രം ഒട്ടറെ ഇഷ്ടമായതായി അഭിപ്രായപ്പെട്ടിട്ടുണ്ട്. മകൾ ഇഷയുടെ പിറന്നാളിന് ഹേമമാലിനി അടുത്തിടെ പ്രത്യേക പൂജ നടത്തിയിരുന്നു. മറ്റൊരു മകളായ അഹാനയുടെ പിറന്നാൾ ജൂലൈ മാസത്തിലാണ് ആഘോഷിച്ചത് (നടി രേഖയ്ക്കൊപ്പം ഹേമമാലിനി)