ഇക്കഴിഞ്ഞ ദിവസമാണ് മേഘ്ന രാജിന്റെയും (Meghana Raj) ചിരഞ്ജീവി സർജയുടെയും (Chiranjeevi Sarja) ഏക മകൻ റായൻ രാജ് സർജ (Raayan Raj Sarja) ഒന്നാം പിറന്നാൾ ആഘോഷിച്ചത്. തീം പാർക്ക് മോഡലിൽ ഒരുക്കിയ സ്ഥലത്തു വച്ചാണ് കുഞ്ഞിന്റെ ആദ്യ പിറന്നാൾ കൊണ്ടാടിയത്. രാജാവ് എന്ന് അർഥം വരുന്ന പേരാണ് മേഘ്ന മകന് നൽകിയിട്ടുള്ളത്. പിറന്നാൾ ചിത്രങ്ങൾക്കൊപ്പം ഒരാളുടെ മുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്
'അവന്റെ ജന്മദിനത്തെക്കുറിച്ച് ചിന്തിക്കാൻ എനിക്ക് സമയമില്ലായിരുന്നു. എന്റെ മകന്റെ ആദ്യ ജന്മദിനം മുതൽ ആളുകൾക്ക് വളരെയധികം പ്രതീക്ഷകളുണ്ടെന്നും അത് എന്തായിരിക്കുമെന്നും എനിക്കറിയാം. ഞാൻ ആ പ്രതീക്ഷകളുമായി പൊരുത്തപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എനിക്ക് ആസ്വദിക്കാനാകുന്ന ഒരു ദിവസം ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു...'
'ഞാൻ സ്വയം ഒരു കുട്ടിയാകാൻ ആഗ്രഹിക്കുന്നു. എനിക്ക് അവനോടൊപ്പം കളിക്കണം. അവനുവേണ്ടി ഞാൻ അവിടെ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് അവനോടൊപ്പം ചിരിക്കാനും ദിവസം മുഴുവൻ ചെലവഴിക്കാനും, അത് പരമാവധി ആസ്വദിക്കാനും ഞാൻ ആഗ്രഹിക്കുന്നു. എനിക്കും റായനുമായി ഞാൻ ആസൂത്രണം ചെയ്തത് അതാണ് .... മറ്റുകാര്യങ്ങളെക്കുറിച്ച്, എനിക്കറിയില്ല,' മേഘ്ന മകന്റെ പിറന്നാളിനെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്
ചിരു ഒപ്പമില്ലാതെ കടന്നുപോകുന്ന രണ്ടാമത്തെ ജന്മദിനമായിരുന്നു മേഘ്നയ്ക്ക്. പ്രിയതമനൊപ്പമുള്ള ചിത്രവും വാചകവും പോസ്റ്റ് ചെയ്ത ശേഷം താനൊരു പുതിയ തുടക്കത്തിലേക്കു കാൽവയ്പ്പു നടത്തുന്ന കാര്യവും മേഘ്ന കുറിച്ചു. 'എല്ലാ പ്രതീക്ഷകളും മങ്ങുമ്പോൾ, ജീവിതം നിശ്ചലമാകുമ്പോൾ, തുരങ്കത്തിന്റെ അറ്റത്ത് എപ്പോഴും ഒരു വെളിച്ചം ഉണ്ടാകും...
'ഇതിനേക്കാൾ മറ്റൊരു ദിവസം മികച്ചതായിരിക്കില്ല, മറ്റൊരു ടീമിനും മികച്ചതാകാൻ കഴിയില്ല... ഇന്ന് നിങ്ങളുടെ ജന്മദിനമാണ്, ഇത് ഞങ്ങളുടെ സ്വപ്നവും... ഇത് നിങ്ങൾക്കുള്ളതാണ്! പന്നയില്ലെങ്കിൽ (പന്നഗഭരണ) ഞാൻ ഇതിനെക്കുറിച്ച് ചിന്തിക്കുമോ എന്ന് എനിക്കറിയില്ല... ഞാൻ ഇപ്പോൾ ശരിക്കും വീട്ടിലെത്തിയ പ്രതീതിയിലാണ് ... ക്യാമറ ... റോളിംഗ് ... ആക്ഷൻ!' മേഘ്ന മറ്റു ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ ആണിത്
അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സംവിധായകൻ പന്നഗഭരണ. കഴിഞ്ഞ സൈമ പുരസ്കാരദാന ചടങ്ങിൽ ഇദ്ദേഹവും അവാർഡ് ജേതാക്കളിൽ ഒരാളായിരുന്നു. 2020 ലെ മികച്ച സംവിധായകനുള്ള പുരസ്കാരമാണ് 'ഫ്രഞ്ച് ബിരിയാണി' എന്ന സിനിമയ്ക്ക് ഇദ്ദേഹം സ്വന്തമാക്കിയത്. പക്ഷെ പുരസ്കാരത്തെക്കാൾ ഏവരും ശ്രദ്ധിച്ചത് അദ്ദേഹത്തിന്റെ വസ്ത്രത്തെയാണ്