ഏറ്റവും പുതിയ റിപ്പോർട്ടുകൾ വിശ്വസിക്കുകയാണെങ്കിൽ 2022 അവസാനിക്കുന്നതിന് മുമ്പ് നയൻതാരയുടെയും (Nayanthara) വിഗ്നേഷ് ശിവന്റെയും (Vignesh Shivan) വിവാഹം നടന്നേക്കും. അജിത് കുമാറിനൊപ്പം AK62 എന്ന് പേരിട്ടിരിക്കുന്ന തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണത്തിലേക്ക് വിഗ്നേഷ് മുഴുകുന്നതിന് മുമ്പ് അവർ വിവാഹിതരാകാൻ ഒരുങ്ങുന്നതായി കിംവദന്തികൾ പ്രചരിക്കുന്നു. ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്
നയൻതാരയുടെ നെറ്റിയിൽ സിന്ദൂരം പതിഞ്ഞ ചിത്രം കണ്ടപ്പോൾ ഇരുവരും വിവാഹിതരായിരുന്നു എന്ന അഭ്യൂഹങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് അവരുടെ വിവാഹത്തെക്കുറിച്ചുള്ള റിപ്പോർട്ട് വരുന്നത്. നയൻതാരയും വിഗ്നേഷ് ശിവനും ക്ഷേത്രം സന്ദർശിക്കാൻ ഇറങ്ങിയപ്പോഴുള്ള ചിത്രമാണ് പ്രചരിച്ചത്. എന്നാൽ വിവാഹം എപ്പോഴായിരിക്കും എന്ന് ഏകദേശം കൃത്യമായ തരത്തിലാണ് ഇപ്പോൾ ലഭിക്കുന്ന വിവരം (തുടർന്ന് വായിക്കുക)
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, നയൻതാരയും വിഗ്നേഷും ജൂണിൽ വിവാഹത്തിന് ആസൂത്രണം ചെയ്യുന്നതായി അഭ്യൂഹങ്ങളുണ്ടെന്നും ഉടൻ തന്നെ അവർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കുമെന്നും പറയുന്നു. വിവാഹം ഗംഭീരമായിരിക്കുമോ അതോ കുറച്ചുപേർ പങ്കെടുക്കുന്ന വിവാഹ ചടങ്ങ് നടത്തുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല
ഏഴു വർഷത്തിലേറെയായി നയൻതാരയും വിഗ്നേഷും ഒന്നിച്ചിട്ട്. അവർ തങ്ങളുടെ ബന്ധം പൊതു ശ്രദ്ധയിൽപ്പെടാതെ സൂക്ഷിക്കുമ്പോൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അവർ പരസ്പരം പിന്തുണ കാണിക്കുന്നത് കാണാം. കഴിഞ്ഞ വർഷം, ഒരു ചിത്രം പങ്കിട്ടുകൊണ്ട് അവർ തങ്ങളുടെ വിവാഹനിശ്ചയം പ്രഖ്യാപിച്ചു. തന്റെ വിവാഹ മോതിരം കാണിക്കുന്നതിനിടയിൽ നയൻതാര വിഗ്നേഷിന്റെ നെഞ്ചിൽ കൈ വച്ചിരുന്നു
കഴിഞ്ഞ വർഷം വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത ദിവ്യ ദർശിനിക്ക് നൽകിയ അഭിമുഖത്തിൽ നയൻതാര പറഞ്ഞ കാര്യങ്ങൾ വാർത്തയായിരുന്നു. “ഇത് എന്റെ വിവാഹനിശ്ചയ മോതിരമായിരുന്നു. ഞങ്ങൾ സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തികളാണ്. അതിനാൽ ഒരു വലിയ ചടങ്ങ് നടത്താൻ ഞങ്ങൾ ആഗ്രഹിച്ചില്ല. ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിക്കുമ്പോൾ, ഞങ്ങൾ തീർച്ചയായും എല്ലാവരേയും അറിയിക്കും. അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഞങ്ങളുടെ വിവാഹനിശ്ചയം. കല്യാണം ഇതുവരെയായും തീരുമാനിച്ചിട്ടില്ല."