നിലവിൽ ടോളിവുഡ് സിനിമാലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ പ്രധാനിയാണ് RRRലെ നായകന്മാരിൽ ഒരാളായ രാം ചരൺ (Ram Charan). സമർത്ഥനായ നടൻ എന്നതിലുപരി അദ്ദേഹം ഒരു സംരംഭകനും മനുഷ്യസ്നേഹിയും കൂടിയാണ്. അദ്ദേഹം സ്വന്തം പോളോ ടീമായ ഹൈദരാബാദ് പോളോ റൈഡിംഗ് ക്ലബ്ബിന്റെ ഉടമയും ട്രൂജെറ്റ് എന്ന പേരിൽ സ്വന്തം എയർലൈനും നടത്തുന്നു. അതേസമയം തന്നെ അദ്ദേഹത്തിന്റെ വീടും ചർച്ചചെയ്യപ്പെടുകയാണ്
Housing.Com-ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഹൈദരാബാദിലെ ഏറ്റവും ആഡംബരമുള്ള പ്രദേശങ്ങളിലൊന്നായ ജൂബിലി ഹിൽസിലെ ഈ സ്വപ്ന ബംഗ്ലാവിന്റെ വിസ്തൃതി തന്നെ 25,000 സ്ക്വയർ ഫീറ്റ് വരും. RRR സിനിമയിലെ ബ്രിട്ടീഷ് കൊട്ടാര സദൃശമാണ് രാം ചരണിന്റെ ആഡംബര ബംഗ്ലാവ്. ഇത്രയും പണികഴിപ്പിച്ചതിന്റെ ചിലവും തീരെക്കുറവല്ല (തുടർന്ന് വായിക്കുക)