സാമന്ത റൂത്ത് പ്രഭുവിന്റെയും (Samantha Ruth Prabhu) നാഗ ചൈതന്യയുടെയും (Naga Chaitanya) വിവാഹമോചനം അവരുടെ വരാനിരിക്കുന്ന സിനിമാ പ്രോജക്റ്റിനെയും ബാധിച്ചതായി വിവരം. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, വരാനിരിക്കുന്ന ഒരു പ്രോജക്റ്റിൽ സാമന്തയും ചൈതന്യയും സംവിധായിക നന്ദിനി റെഡ്ഡിയുമായി സഹകരിക്കേണ്ടതായിരുന്നു. സാമന്തയുടെ രണ്ട് പ്രോജക്റ്റുകൾ സംവിധാനം ചെയ്ത നന്ദിനി - ജബർദസ്ത് (2013), ഓ! ബേബി (2019) — മൂന്നാം തവണയും സാമന്തയുമായി സഹകരിക്കാനായിരുന്നു പ്ലാൻ
നാഗ ചൈതന്യയെ നായകനാക്കാനായി ചർച്ചകൾ നടത്തി. എന്നിരുന്നാലും, ദമ്പതികളുടെ വിവാഹമോചനം പദ്ധതികൾ മാറ്റി മറിച്ചിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സാമന്തയും ചൈതന്യയും വേർപിരിയുന്നതായി പ്രഖ്യാപിച്ചത്. തങ്ങളുടെ വേർപിരിയൽ അറിയിക്കാൻ ദമ്പതികൾ സോഷ്യൽ മീഡിയയിൽ സമാനമായ പ്രസ്താവനകൾ പുറപ്പെടുവിച്ചു. തുടർന്ന് സാമന്ത ഇൻസ്റ്റഗ്രാമിൽ ചൈതന്യയെ അൺഫോളോ ചെയ്തു (തുടർന്ന് വായിക്കുക)