കളക്ഷൻ റെക്കോർഡുകൾ തകർത്ത് KGF 2 മുന്നേറുന്നു; ഇന്ത്യൻ സിനിമയിലെ ഏറ്റവും കളക്ഷൻ നേടിയ 10 സിനിമകൾ ഇവ
കെജിഎഫ് ചാപ്റ്റർ 2 നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തുകൊണ്ട് മുന്നേറുകയാണ്. ദംഗൽ, ബാഹുബലി, ബജ്രംഗി ഭായ്ജാൻ എന്നിവയും മറ്റും ഉൾപ്പെടുന്ന ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ 10 ഇന്ത്യൻ സിനിമകൾ ഇതാ.
1. ദംഗൽ (1924.7 കോടി രൂപ): തന്റെ പെൺമക്കളെ മെഡൽ നേടുന്ന ഗുസ്തിക്കാരാക്കി മാറ്റാൻ സമൂഹത്തോട് പോരാടുന്ന ഒരു മുൻ ഗുസ്തിക്കാരനെക്കുറിച്ചുള്ള യഥാർത്ഥ ജീവിത കഥ. (ചിത്രം: ഇൻസ്റ്റാഗ്രാം)
2/ 10
2. ബാഹുബലി 2: ദി കൺക്ലൂഷൻ (1749 കോടി രൂപ): ബാഹുബലി ഹിറ്റ് സിനിമയുടെ തുടർച്ച. പ്രഭാസും തമന്നയും അനുഷ്ക ഷെട്ടിയും പ്രധാന വേഷങ്ങളിൽ. (ചിത്രം: ഇൻസ്റ്റാഗ്രാം)
3/ 10
3. RRR (1114.5 കോടി രൂപ, തിയേറ്ററുകളിൽ ഇപ്പോഴും ഓടുന്നു): 1920-കളിൽ ഇന്ത്യക്ക് വേണ്ടി പോരാടിയ രണ്ട് വിപ്ലവകാരികളെ കുറിച്ചുള്ള സാങ്കൽപ്പിക കഥയാണ് ചിത്രം പറയുന്നത്. (ചിത്രം: ഇൻസ്റ്റാഗ്രാം)
4/ 10
4. KGF ചാപ്റ്റർ 2 (939.2 കോടി രൂപ, ഇപ്പോഴും തിയേറ്ററുകളിൽ ഓടുന്നു): കോളാർ ഗോൾഡ് ഫീൽഡിലെ തന്റെ വെല്ലുവിളികളില്ലാത്ത ആധിപത്യം നിലനിർത്താൻ റോക്കി നടത്തുന്ന പോരാട്ടത്തിന്റെ കഥ. (ചിത്രം: ഇൻസ്റ്റാഗ്രാം)
5/ 10
5. ബജ്റംഗി ഭായ്ജാൻ (858.8 കോടി): ഒരു മിണ്ടാപ്രാണിയായ ഒരു പാകിസ്ഥാൻ പെൺകുട്ടിയെ തടസ്സങ്ങളോടു പൊരുതി വീട്ടിൽ എത്തിക്കുന്ന ഒരു ഇന്ത്യക്കാരനെക്കുറിച്ചാണ് കഥ. (ചിത്രം: ഇൻസ്റ്റാഗ്രാം)
6/ 10
6. സീക്രട്ട് സൂപ്പർസ്റ്റാർ (830.8 കോടി): ഗാർഹിക പീഡനത്തിൽ നിന്ന് തന്നെയും അമ്മയെയും രക്ഷിക്കാൻ തന്റെ വ്യക്തിത്വം മറച്ചുവെക്കുന്ന ഒരു യുവ സംഗീതതാരത്തെക്കുറിച്ചാണ് സിനിമ. (ചിത്രം: ഇൻസ്റ്റാഗ്രാം)
7/ 10
7. PK (742.3 കോടി): തെറ്റായി ഭൂമിയിൽ എത്തിച്ചേരുന്ന ഒരു അന്യഗ്രഹജീവിയെ കേന്ദ്രീകരിച്ചാണ് സിനിമ, മതപരമായ വ്യത്യാസങ്ങളുടെ നിരർത്ഥകതയെ ചോദ്യം ചെയ്യുകയാണ് സിനിമ, (ചിത്രം: ഇൻസ്റ്റാഗ്രാം)
8/ 10
8. 2.0 (654.4 കോടി): തന്റെ വിശ്വസ്ത റോബോട്ടിനൊപ്പം പക്ഷിരാജന്റെ അമാനുഷിക ശക്തികളോട് പോരാടുന്ന ഒരു ശാസ്ത്രജ്ഞനെക്കുറിച്ചാണ് സിനിമ. (ചിത്രം: വിക്കിമീഡിയ കോമൺസ്)
9/ 10
9. സുൽത്താൻ (614.9 കോടി): തിരിച്ചുവരവിന് എല്ലാ പ്രതിബന്ധങ്ങളോടും പോരാടേണ്ടിവരുന്ന ഒരു പഴയ ഗുസ്തിക്കാരനെക്കുറിച്ചാണ് കഥ. (ചിത്രം: ഇൻസ്റ്റാഗ്രാം)
10/ 10
10. ബാഹുബലി: ദ ബിഗിനിങ് (600.6 കോടി): എസ് എസ് രാജമൗലി സംവിധാനം ചെയ്ത് 2015 ൽ പ്രദർശനത്തിനെത്തിയ ഇതിഹാസ സിനിമ (ചിത്രം: ഇൻസ്റ്റാഗ്രാം)