സിനിമാ തീയറ്ററുകളിൽ ഡിജിറ്റൽ കാലത്തിനു മുമ്പ് ഫിലിം റീൽ പൊട്ടിപ്പോയാൽ എന്ത് ചെയ്യുമായിരുന്നു?
ആധുനിക ഡിജിറ്റൽ സങ്കേതങ്ങളിലേക്ക് സിനിമയും പ്രൊജക്ഷനും വഴിമാറിയതോടെയാണ് സ്പ്ലൈസർ മെഷീൻ ഉപയോഗശൂന്യമായത്
News18 Malayalam | February 21, 2021, 8:33 AM IST
1/ 8
എറണാകുളം : സിനിമ പ്രദർശനം ഇന്ന് എളുപ്പമാണ് . ആദ്യകാലത്തു സിനിമ ഓടിക്കൊണ്ടിരുന്നതു റീൽ പ്രോജെക്ടറുകളിലാണെങ്കിൽ ഇന്ന് സിനിമ ഓടുന്നത് ബാർക്കോ 2 കെ പ്രൊജക്റ്ററുകളിലാണ് .
2/ 8
കൊച്ചി അന്താരാഷ്ട്ര ചലച്ചിത്ര മേള നടക്കുന്ന സരിത, സവിത, സംഗീത തീയേറ്ററുകളുടെ പ്രൊജക്ടർ മുറികളിൽ നിന്നാണ് ഈ വിശേഷങ്ങൾ.
3/ 8
രാജ്യാന്തര ചലച്ചിത്ര മേള രണ്ടു പതിറ്റാണ്ടിനു ശേഷം കൊച്ചിയിലെത്തിയപ്പോൾ അന്നത്തെ പോലെ തന്നെ ഇന്നും സിനിമാ ഓപ്പറേറ്ററായ ജയകുമാർ കൊച്ചിയിലുണ്ട് . കഴിഞ്ഞ 31 വർഷങ്ങളായി സവിത തീയേറ്ററിലെ സിനിമ ഓപ്പറേറ്ററാണ് ചേർത്തല സ്വദേശിയായ ജയകുമാർ .
4/ 8
പണ്ട് സിനിമയുടെ പോളിസ്റ്റർ ഫിലിം പ്രിന്റുകൾ പൊട്ടിപോയാൽ സ്പ്ലൈസർ ഉപയോഗിച്ചായിരുന്നു ഒട്ടിച്ചിരുന്നത്, അതിനു മുൻപ് ഫിലിം സിമെന്റുമെന്നു ജയകുമാറിനൊപ്പമുള്ള സോമസുന്ദരൻ പറഞ്ഞു. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ കാലത്ത് തിയേറ്റർ പ്രൊജക്ടർ റൂമുകളുടെ പിൻനിരയിലേക്ക് ഒതുങ്ങിപ്പോയവയാണ് സ്പ്ലൈസർ മെഷീനും സ്പൂളും ക്യാനുമെല്ലാം.
5/ 8
ഫിലിം റീലുകളുടെ പ്രൊജക്ഷൻ കാലത്ത് ഫിലിം റീലിൻ്റെ വശങ്ങളിലൂടെ പ്രൊജക്ടറിൻ്റെ പൽച്ചക്രങ്ങൾ കയറിയിറങ്ങുന്ന ശബ്ദം സിനിമാപ്രേമികളിൽ ഗൃഹാതുരത നിറയ്ക്കുന്നതാണ്. ആധുനിക ഡിജിറ്റൽ സങ്കേതങ്ങളിലേക്ക് സിനിമയും പ്രൊജക്ഷനും വഴിമാറിയതോടെയാണ് സ്പ്ലൈസർ മെഷീൻ ഉപയോഗശൂന്യമായത്. സിനിമാ പ്രദർശനത്തിനിടയിലോ ഫിലിം റീലുകൾ മാറ്റുന്ന സമയത്തോ ഒക്കെ പോളിസ്റ്റർ ഫിലിം പ്രിൻ്റുകൾ പൊട്ടിപ്പോയാൽ അതു കൂട്ടിയോജിപ്പിക്കാനാണ് സ്പ്ലൈസർ മെഷീൻ ഉപയോഗിച്ചിരുന്നത്.
6/ 8
സിനിമ പ്രദർശനം നടക്കുന്ന സമയത്താണെങ്കിലും പ്രദർശനം നിർത്താതെ സ്പ്ലൈസർ മെഷീൻ വഴി ഫിലിമുകൾ കൂട്ടിയോജിപ്പിക്കാനാകും. ഫിലിം റീലുകൾ ചുറ്റിവെയ്ക്കുന്നത് സ്പൂളിലാണ്. സ്പൂൾ സൂക്ഷിക്കുന്ന കണ്ടെയ്നറാണ് ക്യാൻ. 4 കെ, 8 കെ റെസല്യൂഷനിൽ പ്രദർശനം സാധ്യമാകുന്ന ഡിജിറ്റൽ പ്രൊജക്ടറാണ് ഇന്ന് തിയേറ്ററുകളിൽ ഉപയോഗിക്കുന്നത്. പ്രൊജക്ടറുകളെ അപേക്ഷിച്ച് കൂടുതൽ മിഴിവും തെളിമയും ആഴവുമുള്ള ചിത്രങ്ങളാണ് ഡിജിറ്റൽ പ്രൊജക്ഷൻ സാധ്യമാക്കുന്നത്.
7/ 8
പ്രൈവറ്റ് തീയേറ്ററിൽ ഒരുവർഷത്തെ അപ്പ്രെന്റിസ്ഷിപ് ചെയ്തതിനു ശേഷം ചീഫ് ഇലെക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ രജിസ്റ്റർ ചെയ്തു ഒരു വർഷത്തിന് ശേഷം ചീഫ് ഇലെക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിനു കീഴിൽ സിനിമ ഓപ്പറേറ്റർ പരീക്ഷ ബോർഡ് നടത്തുന്ന പരീക്ഷ പാസായാൽ മാത്രമാണ് ലൈസെൻസ് ലഭിക്കുക. 3 വർഷം കൂടുമ്പോൾ ലൈസെൻസ് പുതുക്കണം.
8/ 8
ഫിലിമിന്റെ റീലുകളെ ഡിജിറ്റൽ ടെക്നോളജി കൈയടക്കിയതോട് കൂടെ എന്നാൽ ഇന്ന് സിനിമ ഇൻജസ്റ്റ് ചെയ്താൽ മതി . ഇതു ജോലി ഭാരം ഏറെ കുറച്ചു . നേരത്തെ ഇരിക്കാൻ പോലും സമയം കിട്ടാറില്ലായിരുന്നില്ല.