ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് രജനികാന്ത് (Rajinikanth). സ്ക്രീനിൽ അദ്ദേഹത്തിന്റെ പ്രകടനം ആരാധകരെയും സിനിമാ ആസ്വാദകരെയും വളരെയേറെ ത്രസിപ്പിക്കുന്നതാണ്. സ്റ്റൈൽ മന്നൻ എന്ന വിളിപ്പേരുമായി പതിറ്റാണ്ടുകളായി അദ്ദേഹം തന്റെ ആരാധകർക്കിടയിൽ നിറസാന്നിദ്ധ്യമായി തുടരുന്നു. അദ്ദേഹത്തിന്റെ ഗംഭീരമായ സ്ക്രീൻ പ്രസൻസും ഗ്രാമീണ രൂപവും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ കീഴടക്കി.
രജനികാന്ത് അഭിനയിക്കുന്ന ഓരോ സിനിമയും വലിയ ആവേശത്തോടെയാണ് പുറത്തിറങ്ങുന്നത്, തമിഴിൽനിന്ന് തെന്നിന്ത്യയിലേക്കും ഇന്ത്യ മുഴുവൻ നിറഞ്ഞു നിൽക്കുന്ന രജനികാന്തിന്റെ പെരുമ മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും വളരെ വലുതാണെന്ന് പറയാം. അതുകൊണ്ടു തന്നെ ഏവർക്കും ആകാക്ഷയും താൽപര്യവുമുള്ള ഒരു കാര്യമുണ്ട്. എത്രയായിരിക്കും രജനികാന്തിന്റെ ആസ്തി?
ഏകദേശം 400 കോടി രൂപയാണ് രജനികാന്തിന്റെ ആസ്തിയെന്നാണ് റിപ്പോർട്ട്. ഓരോ ചിത്രത്തിനും ശരാശരി 55 കോടി രൂപയാണ് അദ്ദേഹം ഇപ്പോൾ പ്രതിഫലമായി വാങ്ങുന്നത്. അദ്ദേഹത്തിന്റെ നിക്ഷേപം ഏകദേശം 110 കോടി രൂപയോളം വരും. ചെന്നൈയിലെ പോയസ് ഗാർഡനിൽ രജനികാന്തിന് ഏകദേശം 35 കോടി രൂപ വിലമതിക്കുന്ന വീടുണ്ട്. കൂടാതെ രജനികാന്തിന് ചെന്നൈയിൽ ഭാര്യയുടെ ഉടമസ്ഥതയിലുള്ള പ്രശസ്തമായ സ്കൂളിലും ഓഹരിയുണ്ട്.
ബീസ്റ്റ് ഡയറക്ടറിൽ രജനികാന്തിന് മതിപ്പില്ലാത്തതിനാൽ തലൈവർ 169 ൽ നിന്ന് നെൽസൺ ദിലീപ് കുമാറിനെ ഒഴിവാക്കിയേക്കുമെന്ന് സമീപകാല കിംവദന്തികൾ ഉണ്ടായിരുന്നെങ്കിലും അങ്ങനെ സംഭവിച്ചില്ല. എന്നിരുന്നാലും, തലൈവർ 169 ന്റെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോയിൽ നിന്നുള്ള ചിത്രം ഉപയോഗിച്ച് തന്റെ ട്വിറ്റർ കവർ ചിത്രം മാറ്റി രജനികാന്ത് തന്നെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു.