ശരീരത്തെ പൊന്നുപോലെ പരിപാലിച്ചുപോരുന്ന ഉണ്ണി അതോടു കൂടി 93 കിലോയിലെത്തി. എന്നാൽ ഷൂട്ടിംഗ് കഴിയേണ്ട താമസം, ഉണ്ണി നേരെ ജിമ്മിലെത്തി. കഠിന പ്രയത്നം കൊണ്ട് അന്ന് കൂടിയ 93 കിലോയിൽ നിന്നും 77 കിലോയിലേക്കു ഉണ്ണിയുടെ ശരീരഭാരം കുത്തനെയിറങ്ങി. സിക്സ് പാക്കും മടങ്ങിയെത്തി. ആ ചിത്രങ്ങളുമായി ഉണ്ണി ഇതാ എത്തിക്കഴിഞ്ഞു (തുടർന്ന് വായിക്കുക)
ശരീരഭാരം വർധിപ്പിച്ചതിനെ കുറിച്ച് ഉണ്ണി പറഞ്ഞ വാക്കുകൾ ഇതാ ഒരിക്കൽക്കൂടി കേൾക്കാം: 'മാമാങ്കത്തിലെ യോദ്ധാവിന്റെ വേഷം ചെയ്യുമ്പോഴാണ് മേപ്പടിയാനായി ഞാൻ വാക്ക് കൊടുത്തത്. മാമാങ്കം കഴിഞ്ഞതും ഞാൻ ആരോഗ്യദൃഢഗാത്രനായിരുന്നു. എന്നാൽ മേപ്പടിയാനിലെ ജയകൃഷ്ണനാവാൻ അത് ആവശ്യമില്ല എന്ന് മേപ്പടിയാൻ സംവിധായകനും സംഘവും എന്നെ അറിയിച്ചു...