തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്നാണ് ഭർത്താവ് നിക്ക് ജോനാസിനെ കുറിച്ച് പ്രിയങ്ക ചോപ്ര പറയുന്നത്. (Photo: Nick Jonas/Instagram)
2/ 12
പിറന്നാൾ ദിനത്തിന് തൊട്ടടുത്ത ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലാണ് നിക്കിനെ കുറിച്ചുള്ള പ്രിയങ്കയുടെ വാക്കുകൾ. (Photo: Priyanka Chopra/Instagram)
3/ 12
നിക്കിനൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ചായിരുന്നു പ്രണയാർദ്രമായ പ്രിയങ്കയുടെ പോസ്റ്റ്. (Photo: Priyanka Chopra/Instagram)
4/ 12
രണ്ട് വർഷം മുമ്പ് ഇതേ ദിവസം നടത്തിയ വിവാഹ അഭ്യർത്ഥനയെ കുറിച്ച് പോസ്റ്റിൽ പ്രിയങ്ക പറയുന്നുണ്ട്. ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത പെൺകുട്ടി താനാണെന്നും പ്രിയങ്ക പറയുന്നു. (Photo: Priyanka Chopra/Instagram)
5/ 12
ജുലൈ 18 നായിരുന്നു പ്രിയങ്കയുടെ 38ാം പിറന്നാൾ. (Photo: Priyanka Chopra/Instagram)
6/ 12
താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വ്യക്തിയെന്നായിരുന്നു പിറന്നാൾ ദിനത്തിൽ പ്രിയങ്കയെ കുറിച്ച് നിക്ക് പറഞ്ഞത്. (Photo: Priyanka Chopra/Instagram)
7/ 12
രണ്ട് വർഷം മുമ്പുള്ള പ്രിയങ്കയുടെ പിറന്നാൾ ദിനത്തിലായിരുന്നു നിക്ക് പ്രിയങ്കയോട് വിവാഹ അഭ്യർത്ഥന നടത്തിയത്. (Photo: Priyanka Chopra/Instagram)
8/ 12
ഇതിന് മുമ്പ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ വന്നിരുന്നു. (Photo: Priyanka Chopra/Instagram)
9/ 12
തുടർന്ന് 2018 ഓഗസ്റ്റിൽ വിവാഹ നിശ്ചയവും ഡിസംബറിൽ ഇരുവരുടേയും വിവാഹവും കഴിഞ്ഞു. (Photo: Priyanka Chopra/Instagram)
10/ 12
തങ്ങളുടെ പ്രധാന ദിവസങ്ങളെല്ലാം ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. (Photo: Priyanka Chopra/Instagram)