വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ നടിയാണ് സായ് പല്ലവി. മലയാളത്തിൽ അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലാണ് സായ് പല്ലവി ആദ്യം അഭിയനിച്ചത്. പിന്നീട് ദുൽഖർ സൽമാനൊപ്പം കലി എന്ന സിനിമയിലും ഫഹദ് ഫാസിലിനൊപ്പം, അതിരൻ എന്ന ചിത്രത്തിലും അവർ വേഷമിട്ടു. ചിത്രത്തിന് കടപ്പാട്- ഇൻസ്റ്റാഗ്രാം
ഡാൻസ് റിയാലിറ്റി ഷോകളിൽ അസാമാന്യ പ്രകടനത്തോടെയാണ് സായ് പല്ലവി സിനിമയിലേക്ക് കാലെടുത്ത് വെച്ചത്. 2008ൽ ധൂം ധാം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അവരുടെ അരങ്ങേറ്റം. വളരെ സെലക്ടിവായി മാത്രം സിനിമ ചെയ്യുന്ന സായ് പല്ലവി, അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ മാത്രമാണ് തെരഞ്ഞെടുക്കുന്നത്. ചിത്രത്തിന് കടപ്പാട്- ഇൻസ്റ്റാഗ്രാം