പാപ്പരാസികൾ സൽമാനെ കൂടുതൽ ആഘോഷിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ പ്രണയബന്ധങ്ങളുടെ പേരിലാണ്. ബോളിവുഡിലെ നിരവധി നായികമാരുമായി സൽമാന് പ്രണയമുണ്ടെന്ന വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഇതുവരെ ആറിലധികം പേരുമായി പ്രണയമുണ്ടായിരുന്നതായി തുറന്നു സമ്മതിക്കുകയാണ് സൽമാൻഖാൻ. ടിവി പരിപാടിയായ ആപ് കി അദാലത്തിന്റെ പുതിയ എപ്പിസോഡിലാണ്, സൽമാൻ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച്, പ്രത്യേകിച്ച് തന്റെ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
പ്രശസ്ത നടൻ അശോക് കുമാറിന്റെ ചെറുമകളും ബോളിവുഡ് നടിയുമായ കിയാര അദ്വാനിയുടെ അമ്മായി ഷഹീൻ ജാഫ്രി ആയിരുന്നു സൽമാന്റെ ആദ്യ കാമുകി. സൽമാൻ അവരുമായി അഗാധമായ പ്രണയത്തിലായിരുന്നു, അവരെ വിവാഹം കഴിച്ചേക്കുമെന്ന് വരെ വാർത്തകൾ വന്നു. ഒരുവേള സൽമാൻ തന്റെ മാതാപിതാക്കൾക്ക് ജാഫ്രിയെ പരിചയപ്പെടുത്തുക പോലും ചെയ്തു.