മലയാളികളുടെ പ്രിയങ്കരിയായ ബാലതാരമായിരുന്ന മഞ്ജിമ മോഹൻ വിവാഹിതയാകുകയാണ്. നടൻ ഗൗതം കാർത്തിക് ആണ് വരൻ. രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
2/ 8
കഴിഞ്ഞ ദിവസം മഞ്ജിമ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഗൗതമിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. നവംബർ 28 നാണ് ഇരുവരും തമ്മിലുള്ള വിവാഹം.
3/ 8
പ്രമുഖ തമിഴ് നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്. കടൽ എന്ന മണിരത്നം ചിത്രത്തിലൂടെയാണ് ഗൗതം കാർത്തിക് അഭിനയരംഗത്തേക്ക് എത്തുന്നത്. പ്രമുഖ ഛായാഗ്രാഹകൻ വിപിൻ മോഹന്റെ മകളാണ് മഞ്ജിമ.
4/ 8
നിരവധി മലയാള സിനിമകളിൽ ബാലതാരമായി അഭിനയിച്ച മഞ്ജിമ, നിവിൻ പോളി ചിത്രം ഒരു വടക്കൻ സെൽഫിയിലൂടെയാണ് നായികയായി എത്തുന്നത്. ഇതിനു ശേഷം മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ മഞ്ജിമ നായികയായിട്ടുണ്ട്.
5/ 8
2019 ൽ പുറത്തിറങ്ങിയ മഞ്ജിമയും ഗൗതമും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലെ സെറ്റിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. എന്നാൽ അന്ന് തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നുവെന്നാണ് ഗൗതം പറയുന്നത്.
6/ 8
സിനിമ പുറത്തിറങ്ങി ഒരു വർഷത്തിനു ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്. എല്ലാ പ്രതിസന്ധി ഘട്ടത്തിലും കൂടെയുണ്ടാകുന്ന താങ്ങായ സുഹൃത്തായിരുന്നു മഞ്ജിമയെന്ന് ഗൗതം പറയുന്നു.
7/ 8
താനാണ് ആദ്യം പ്രണയം പറഞ്ഞതെന്നും ഗൗതം മാധ്യമങ്ങളോട് പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞാണ് മഞ്ജിമ അനുകൂലമായ മറുപടി നൽകിയത്. കുട്ടിത്തം വിട്ടുമാറാത്ത തന്നെ കാര്യപ്രാപ്തിയുള്ള പുരുഷനാക്കി മാറ്റിയത് മഞ്ജിമയാണെന്നും ഗൗതം.
8/ 8
അതേസമയം, വിവാഹശേഷവും അഭിനയം തുടരുമെന്ന് മഞ്ജിമയും വ്യക്തമാക്കി. കുടുംബത്തിന്റെ ആഗ്രഹപ്രകാരം അവരുടെ അനുഗ്രഹത്തോടെയാണ് വിവാഹിതരാകുന്നതെന്നും ഇരുവരും പറഞ്ഞു.