സിനിമയുടെ സെറ്റിലുണ്ടായ അപകടത്തിൽ ഏതാനും ക്ര്യൂ അംഗങ്ങൾ മരിച്ചത് വലിയ വാർത്തയായിരുന്നു. ചിത്രീകരണത്തിന് ഉപയോഗിച്ച ഹെവി ഡ്യൂട്ടി ക്രെയിൻ തകർന്നുണ്ടായ അപകടത്തിൽ മൂന്ന് പേരാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റിരുന്നു. മരിച്ചവരുടെ കുടുംബത്തിന് കമൽ ഹാസനും ശങ്കറും നിർമാതാക്കളായ ലൈക പ്രൊഡക്ഷനും ചേർന്ന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകിയിരുന്നു.