ഇന്നസെൻ്റ് കേന്ദ്ര കഥാപാത്രമായി 42 കോടി നേടി ചരിത്രം സൃഷ്ടിച്ച ബോളിവുഡ് ചിത്രമാണ് ‘മലമാൽ വീക്കീലി’. പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച 7 കോടി ബജറ്റിൽ തയ്യാറാക്കിയ ഹിന്ദി ചിത്രം 42.7 കോടി രൂപയാണ് അന്ന് ബോക്സ്ഓഫീസിൽ വാരിക്കൂട്ടിയത്.
2/ 6
2006 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ പരേഷ് റാവൽ ,സുധചന്ദ്രൻ, ഓം പുരി, റിതേഷ് ദേശ്മുഖ് , രാജ്പാൽ യാദവ് , അസ്രാണി എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്.
3/ 6
പ്രിയദർശൻ തന്നെയാണ് ആമയും മുയലും എന്ന പേരിൽചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്തത്. 2014-ലാണ് ആമയും മുയലും പുറത്തിറങ്ങിയത്.
4/ 6
തെലുങ്കിൽ ഭാഗ്യലക്ഷ്മി ബമ്പർ ഡ്രോ എന്ന പേരിലും കന്നഡയിൽ ഡക്കോട്ട പിക്ചർ എന്ന പേരിലുമാണ് ചിത്രം റീമേക്ക് ചെയ്തത്.
5/ 6
മലയാളത്തിൽ ഹിന്ദിയിൽ നിന്നും ചെയ്തതിന് വിഭിന്നമായി മറ്റൊരു വേഷത്തിലാണ് ഇന്നസെൻ്റ് അഭിനയിച്ചത്. ഹിന്ദിയിൽ പരേഷ് റാവൽ ചെയ്ത വേഷമായിരുന്നു മലയാളത്തിൽ ഇന്നസെൻ്റ് അഭിനയിച്ചത്.
6/ 6
ഹിന്ദിയിൽ കോടികൾ കൊയ്ത ചിത്രം മലയാളത്തിൽ അത്ര വിജയമായിരുന്നില്ല.