ഏട്ടൻ പ്രണവിനെ പോലെ മായയും പ്രകൃതി സ്നേഹിയാണോ? പ്രകൃതി രമണീയത ആസ്വദിക്കുന്ന വിസ്മയ മോഹൻലാൽ
Is celeb-kid Vismaya Mohanlal a nature-lover | പ്രകൃതിരമണീയത ആസ്വദിച്ച് വിസ്മയ മോഹൻലാൽ
News18 Malayalam | May 19, 2020, 8:44 PM IST
1/ 8
വിസ്മയ മോഹൻലാൽ എന്ന മായയുടെ ഏട്ടൻ പ്രണവ് മോഹൻലാൽ ഒരു പ്രകൃതി സ്നേഹിയാണെന്നതിൽ ആർക്കും സംശയമില്ല. കാടും മേടും മലയും കയറുന്ന സാഹസികൻ എന്നാണ് സിനിമാ നടൻ ആവുന്നതിനും മുൻപ് പ്രേക്ഷകർക്ക് പ്രണവിനെ പറ്റി ലഭിച്ച ആമുഖം
2/ 8
എന്നാൽ അനുജത്തി വിസ്മയയും ചേട്ടനെ പോലെ ആണെന്ന് സൂചന നൽകുന്ന ചിത്രമാണിത്. തന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പ്രകൃതിരമണീയമായ സ്ഥലത്ത് വലിയ പാറപ്പുറത്തിരിക്കുന്ന ചിത്രവുമായി എത്തുകയാണ് മായ
3/ 8
വിസ്മയയുടെ പോസ്റ്റുകൾ മുഴുവനും പ്രകൃതി മനോഹാരിതയുമായി ഇഴുകി ചേർന്നവയാണ്
4/ 8
പച്ചപ്പും, കടലും, തണലും വേണ്ടുവോളം ആസ്വദിക്കാവുന്ന ഇടമാണ് മായയുടെ ഇൻസ്റ്റാഗ്രാം പേജ്
5/ 8
ഈ ലോക്ക്ഡൌൺ നാളുകളിൽ താൻ തായ്ലൻഡിൽ സുരക്ഷിതയാണെന്നു പറഞ്ഞ വിസ്മയയുടെ പോസ്റ്റാണിത്. ഇവിടെയും നിറഞ്ഞു നിൽക്കുന്നത് പ്രകൃതി മനോഹാരിത മാത്രം
6/ 8
അച്ഛന്റെ അറുപതാം പിറന്നാളിന് മായ വിദേശത്തായിരിക്കും. അമ്മ സുചിത്രയും ഏട്ടൻ പ്രണവും ചെന്നൈയിലെ വീട്ടിൽ മായയുടെ അച്ഛൻ മോഹന്ലാലിനൊപ്പമാണ്
7/ 8
എഴുത്തുകാരി കൂടിയാണ് മായ. തന്റെ കവിതകളും പെയിന്റിങ്ങുകളും ചേർന്ന പുസ്തകമായ 'ഗ്രെയ്ന്സ് ഓഫ് സ്റ്റാർ ഡസ്ട്' എന്ന വിസ്മയയുടെ പുസ്തകം പുറത്തിറങ്ങിയിരുന്നു