ബിഗ് ബോസ് ഒറ്റ എപ്പിസോഡ് അവതരിപ്പിക്കാൻ സൽമാൻ ഖാന് ഇത്രയും തുക പ്രതിഫലമോ?
Is Salman Khan planning to charge such a huge amount for one episode of Bigg Boss 14? | വർഷങ്ങൾക്ക് മുൻപ് രണ്ടര കോടി പ്രതിഫലത്തിൽ പരിപാടിയവതരിപ്പിച്ച് തുടങ്ങിയ സൽമാൻ ഖാൻ ഇനി വാങ്ങാൻ പോകുന്ന തുക അതിനേക്കാളും പലമടങ്ങ് കൂടുതലാണ്
ബോളിവുഡിൽ സൽമാൻ ഖാൻ ഇല്ലാത്ത ബിഗ് ബോസ് പലർക്കും ചിന്തിക്കാനാവില്ല. 2010 മുതലുള്ള പത്ത് സീസണുകൾ അവതരിപ്പിച്ചത് സൽമാനാണ്
2/ 8
അടുത്തതായി വരാനിരിക്കുന്ന ബിഗ് ബോസ് സീസൺ 14ലും സൽമാനെ തന്നെ അവതാരകന്റെ കുപ്പായത്തിൽ പ്രതീക്ഷിക്കാം എന്ന് ഏകദേശം ഉറപ്പായി. എന്നാൽ മുൻവർഷങ്ങളേക്കാൾ വളരെ ഉയർന്ന തുകയാവും സൽമാൻ പ്രതിഫലമായി വാങ്ങുകയെന്നു പലയിടത്തും ചർച്ചയായിക്കഴിഞ്ഞു
3/ 8
സീസൺ നാല് മുതൽ ആറ് വരെ ഒരു എപ്പിസോഡിൽ സൽമാൻ വാങ്ങിയിരുന്നത് രണ്ടര കോടി രൂപഎന്നാണ് കണക്ക്. സീസൺ ഏഴായപ്പോൾ അത് ഇരട്ടിയായി; അഞ്ചു കോടി
4/ 8
സീസൺ ഒൻപതിൽ അത് ഏഴു മുതൽ എട്ടു കോടിവരെയും സീസൺ 12 ൽ 12 മുതൽ 14 കോടി രൂപവരെയുമായി പ്രതിഫലം
5/ 8
സീസൺ 13ൽ 26 എപ്പിസോഡുകൾക്കും ചേർത്ത് 403 കോടി രൂപയാണ് സൽമാൻ പ്രതിഫലം നേടിയത് എന്ന് റിപ്പോർട്ട്. പരിപാടിയുടെ ജനപിന്തുണ കണക്കിലെടുത്ത് ഷോ അഞ്ചു ആഴ്ച വരെ ദീർഘിപ്പിച്ചു. എന്നാൽ ഈ തുകയുടെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല
6/ 8
അടുത്ത സീസണ് വേണ്ടി സൽമാൻ വാങ്ങുന്ന പ്രതിഫലമെന്ന് ഇപ്പോൾ പറയപ്പെടുന്നത് എത്രയെന്നല്ലേ?
7/ 8
ഒരു എപ്പിസോഡിൽ 16 കോടിയാവും സൽമാൻ ചാർജ് ചെയ്യുക എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു
8/ 8
ലോക്ക്ഡൗൺ വേളയിൽ പനവേലിലുള്ള സ്വന്തം ഫാംഹൗസിൽ സൽമാൻ ആൽബം ചിത്രീകരണവും കൃഷിവിളകളുടെ വിതരണവുമായി കഴിയുകയായിരുന്നു