കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും കടിഞ്ഞൂൽ കണ്മണി ഇസഹാക് എന്ന ഇസൂന് ഇന്നലെയായിരുന്നു ഒന്നാം പിറന്നാൾ. രാവിലെ മുഴുവൻ കാത്തിരുന്ന ആരാധകർക്ക് മുന്നിൽ രാത്രിയായപ്പോഴാണ് പതിവുപോലെ ചാക്കോച്ചൻ ആഘോഷ ചിത്രം അവതരിപ്പിച്ചത്. തന്നോളം പോന്ന കേക്കിനരികിൽ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന ഇസ കുട്ടീടെ പടമാണ് ചാക്കോച്ചൻ പോസ്റ്റ് ചെയ്തത്. ഈ കോവിഡ് കാലത്തും പ്രതീക്ഷ നൽകുന്ന തീം ആണ് കേക്കിനായി ഒരുക്കിയിരിക്കുന്നത്. കേക്കിന്റെ പ്രത്യേകത എന്തെന്നല്ലേ?