നന്നേ മെലിഞ്ഞ്, ഇടതൂർന്ന നീളൻ മുടിയുമായി സിനിമയിൽ കന്നിയങ്കം കുറിച്ച നടിയാണ് ഇഷാനി കൃഷ്ണ. ആദ്യ ചിത്രം 'വണ്ണിൽ' കയ്യടക്കമുള്ള അഭിനയമായിരുന്നു ഇഷാനിയുടേത്. കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളും അഹാനയുടെ രണ്ടാമത്തെ അനുജത്തിയുമാണ് ഇഷാനി. പലരും പഴയതിനെക്കാളും മെലിയുമ്പോൾ ഇഷാനിയുടേത് ശരീരഭാരം വർധിപ്പിച്ച ചലഞ്ചാണ്
ഇൻസ്റ്റഗ്രാം ചോദ്യോത്തര വേളയിലാണ് ഇഷാനി ഇതേക്കുറിച്ചു മറുപടി നൽകിയത്. 'എന്നെക്കാളും പത്തു കിലോ കുറഞ്ഞ അനുജത്തി' എന്ന് അഹാന തന്നെ മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. ശരീരവണ്ണം പേടിക്കുന്ന പലർക്കും മുൻപിൽ തന്റേടത്തോടെ വരികയാണ് ഇഷാനി. 39-41 കിലോയിൽ നിന്നും സ്വപ്രയത്നം കൊണ്ട് ശരീരഭാരം വർധിപ്പിച്ച കാര്യമാണ് ഇഷാനി പറഞ്ഞത് (തുടർന്ന് വായിക്കുക)