JOJI|ദിലീഷ് പോത്തന്റെ 'ജോജി' പൂര്ത്തിയായി; പാക്ക്അപ്പ് ചിത്രം പങ്കുവെച്ച് സംവിധായകന്; അടുത്ത ബ്രില്യൻസിനായി കാത്ത് ആരാധകർ
ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ശ്യാം പുഷ്കരനാണ്.
News18 Malayalam | January 13, 2021, 3:11 PM IST
1/ 5
ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ജോജി എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. അണിയറപ്രവർത്തകർക്കൊപ്പമുള്ള പാക്ക്അപ്പ് ചിത്രം ദിലീഷ് പോത്തൻ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. ഫഹദ് ഫാസിൽ തന്നെയാണ് പുതിയ ചിത്രത്തിലും നായകനായി എത്തുന്നത്.
2/ 5
വില്യം ഷേക്സ്പിയറുടെ മാക്ബത്ത് എന്ന വിഖ്യാത നാടകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ചിത്രമായിരിക്കും ജോജിയെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. 2021-ൽ പുതിയ ചിത്രവുമായി എത്തുമെന്ന് ദിലീഷ് പോത്തൻ പ്രഖ്യാപിച്ചിരുന്നു. കോട്ടയം, എരുമേലി ഭാഗങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.
3/ 5
ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥ. മഹേഷിന്റെ പ്രതികാരത്തിനുശേഷം ദിലീഷ് പോത്തനും ശ്യാംപുഷ്കരനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ജോജിയ്ക്ക്.
4/ 5
ഷമ്മി തിലകൻ, ബാബുരാജ്, ഉണ്ണിമായ തുടങ്ങിയവർക്കൊപ്പം പുതുമുഖ താരങ്ങളെയും ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഭാവന സ്റ്റുഡിയോസ്, വർക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഹീറോസ് തുടങ്ങിയ ബാനറുകളിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
5/ 5
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്. ഈ വർഷം പകുതിയോടെ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ചിത്രം പുറത്തുവരുന്നത്. അടുത്തൊരു പോത്തേട്ടൻസ് ബ്രില്യൻസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ