50 വര്‍ഷം മുമ്പാണ് സംഭവം. ദ സൗണ്ട് ഓഫ് മ്യൂസിക് എന്ന വിഖ്യാത ചിത്രം കേരളത്തിൽ പ്രദര്‍ശനത്തിനെത്തുന്നു. കൊച്ചിയിലെ സൈനാ തീയേറ്ററിലാണ് ചിത്രം അന്ന് റിലീസ് ചെയ്തത്.
2/ 8
കേരളത്തില്‍ അന്ന് സൈന അല്ലാതെ മറ്റൊരു 70 എംഎം തീയറ്റര്‍ ഇല്ല. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സിനിമാപ്രേമികള്‍ പ്രദര്‍ശനം കാണാന്‍ കൊച്ചിയിലേക്ക് എത്തിയ കാലം.
3/ 8
നീലക്കുയിലും ഭാര്‍ഗവി നിലയവും ഒക്കെ മലയാളിക്ക് സമ്മാനിച്ച ടി കെ പരീക്കുട്ടിയുടെ സൈന തീയേറ്റര്‍ ആണ് പിന്നീട് കോക്കേഴ്സ് തിയേറ്റര്‍ ആയത്.
4/ 8
വിദേശസിനിമകള്‍ കൂടി മലയാളി സിനിമാപ്രേമികളെ പരിചയപ്പെടുത്തിയ കോക്കേഴ്സ് തിയേറ്ററിന് പൂട്ടു വീണിട്ട് മൂന്നു വര്‍ഷം പിന്നിടുന്നു.
5/ 8
തിയേറ്ററും പരിസരവും കാട് കയറിയ നിലയിലാണ്. നഗരസഭയുടെ ഭൂമിയിലാണ് തീയേറ്റര്‍ നിര്‍മ്മിച്ചിട്ടുള്ളത്.
6/ 8
തീയേറ്ററിന്റെ നിലവിലെ ഉടമസ്ഥരായ കോക്കേഴ്സ് ഗ്രൂപ്പും നഗരസഭയും തമ്മില്‍ ഇതുസംബന്ധിച്ച് നിയമപോരാട്ടം നടന്നിരുന്നു.
7/ 8
നഗരസഭ പിന്നീട് തിയേറ്റര്‍ പൂട്ടി. ആധുനിക സൗകര്യമുള്ള മറ്റൊരു തീയേറ്ററും ഷോപ്പിംഗ്കോംപ്ലക്സും കൊണ്ടുവരും എന്നായിരുന്നു നഗരസഭയുടെ വാഗ്ദാനം.
8/ 8
പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഇനിയും എങ്ങുമെത്തിയിട്ടില്ല.