ന്യൂഡൽഹി: രാജ്യത്തെ പരസ്യവിപണിയിൽ പുതു ചരിത്രമെഴുതി ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ്. ഇതാദ്യമായി പുരുഷൻമാരുടെ അടിവസ്ത്ര ബ്രാൻഡിന്റെ അംബാസിഡറായി മാറിയിരിക്കുകയാണ് അവർ. പുരുഷൻമാരുടെ അടിവസ്ത്ര ബ്രാൻഡിന്റെ അംബാസഡറായി ജാക്വിലിൻ ഫെർണാണ്ടസ് വരുമെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇതനുസരിച്ചുള്ള ആദ്യ ടിവി പരസ്യം ഇന്ന് ജാക്വിലിൻ ഫെർണാണ്ടസ് അവരുടെ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടു.
പുരുഷൻമാരുടെ അടിവസ്ത്ര പരസ്യങ്ങളിൽ ഇതുവരെ പ്രത്യക്ഷപ്പെട്ട ഏതൊരു സ്ത്രീയേക്കാളും ഏറെ മികച്ച് നിൽക്കുന്നത് ജാക്വിലിൻ തന്നെയാണെന്ന് മറ്റൊരാൾ അഭിപ്രായപ്പെടുന്നത്. പരസ്യം പുറത്തുവിട്ടുകൊണ്ടുള്ള പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം ആയിരകണക്കിന് ആളുകൾ ഈ പരസ്യം പങ്കുവെക്കുകയും ലൈക് ചെയ്യുകയും ചെയ്തിട്ടുണ്ട്.