RRR തീര്‍ത്ത ഗംഭീര വിജയത്തിന് പിന്നാലെ ജൂനിയര്‍ NTR നായകനാകുന്ന പുതിയ ചിത്രത്തിന് പൂജയോടെ ഹൈദരബാദില്‍ തുടക്കമായി. RRR സംവിധായകന് എസ്എസ് രാജമൗലിയും കെജിഎഫ് സംവിധായകന് പ്രശാന്ത് നീലും അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
2/ 9
സൂപ്പര്‍ ഹിറ്റ് ചിത്രം ജനതാ ഗാരേജിന് ശേഷം ജുനിയര്‍ NTRനെ നായകനാക്കി കൊരട്ടാല ശിവ ഒരുക്കുന്ന ചിത്രം ജുനിയര്‍ എന്‍ടിആറിന്റെ കരിയറിലെ മുപ്പതാമത് ചിത്രമാണ്. ബോളിവുഡ് താരസുന്ദരി ജാന്‍വി കപൂറാണ് NTR 30 ലെ നായിക
3/ 9
പച്ച നിറത്തിലുള്ള പട്ടുസാരിയിടുത്തെത്തിയ ജാന്‍വി കപൂര്‍ തന്നെയായിരുന്നു ചടങ്ങിന്റെ മുഖ്യാകര്‍ഷണം. ജാന്‍വിയുടെ തെലുങ്കിലെക്കുള്ള അരങ്ങേറ്റമാണ് NTR30.
4/ 9
ജാന്‍വിയെ ചിത്രത്തിലെ നായികയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ വൈറലായിരുന്നു. സാധാരണ മോഡേണ്‍ വസ്ത്രങ്ങളില്‍ തിളങ്ങാറുള്ള ജാന്‍വിയുടെ ഈ ട്രെഡീഷണല്‍ ലുക്ക് ആരാധകര്‍ക്കിടയില്‍ തരംഗമായി.
5/ 9
സംവിധായകന് എസ്എസ് രാജമൗലിയാണ് ആണ് ഫസ്റ്റ് ക്ലാപ്പ് അടിച്ച് സിനിമയുടെ ചിത്രീകരണത്തിന് തുടക്കമിട്ടത്. കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധനേടിയ പ്രശാന്ത് നില് സ്വിച് ഓണ്‍ കര്‍മം നിര്‍വഹിച്ചു.
6/ 9
ഇതിഹാസ താരം എൻടിആർ, ജൂനിയർ എൻടിആറിന്റെ അച്ഛൻ ഹരികൃഷ്ണ തുടങ്ങിയവരുടെ ചിത്രങ്ങളും പൂക്കളും കൊണ്ട് വേദി അലങ്കരിച്ചിരുന്നു.
7/ 9
ആരാധകരെ അംമ്പരപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാകും പുതിയ സിനിമയുടെ ഹൈലൈറ്റ് എന്നാണ് സൂചന. മാര്‍ച്ച് 30 മുതല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്
8/ 9
പ്ലാന്‍ ചെയ്തത് പോലെ ചിത്രീകരണവും മറ്റ് പ്രവൃത്തികളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ അടുത്ത വര്‍ഷം ഏപ്രില്‍ 5ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
9/ 9
സാബു സിറിളാണ് പ്രൊഡക്ഷന്‍ ഡിസൈന്‍ ഒരുക്കുന്നത്. അനിരുദ്ധിന്റെ സംഗീതമാണ് മറ്റൊരു പ്രധാന ആകര്‍ഷണം. എഡിറ്റിങ് ശ്രീകര്‍ പ്രസാദും രത്നവേലു ക്യാമറയും കൈകാര്യം ചെയ്യും.നന്ദമുരി താരക രാമറാവു ആർട്സും യുവസുധ ആർട്സും ചേർന്നാണ് സിനിമ നിര്‍മ്മിക്കുന്നത്