മലയാളത്തിന്റെ മഹാനടൻ സത്യന്റെ ജീവിതം സിനിമയാകുന്നു. ജയസൂര്യയാണ് സത്യന്റെ സംഭവബഹുലമായ ജീവിതം അഭ്രപാളികളിൽ അവതരിപ്പിക്കുന്നത്.
2/ 6
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകൻ രതീഷ് രഘുനന്ദൻ ആണ്.
3/ 6
കെ.ജി സന്തോഷിന്റെ കഥയ്ക്ക് ബി.ടി അനിൽകുമാർ, കെ.ജി സന്തോഷ്, രതീഷ് രഘുനന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
4/ 6
തിരുവനന്തപുരം VJT ഹാളിൽ നടന്ന സത്യൻ അനുസ്മരണ ചടങ്ങിൽ നിർമ്മാതാവ് വിജയ് ബാബുവാണ് ചിത്രം പ്രഖ്യാപിച്ചത്.
5/ 6
ചടങ്ങിനു മുമ്പ് നടൻ ജയസൂര്യ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആൻ അഗസ്റ്റിൻ, നിർമ്മാതാവ് വിജയ് ബാബു എന്നിവരോടോപ്പം ചിത്രത്തിന്റെ അണിയറ പ്രവർത്തകരും LMS പള്ളിയിലെ സത്യൻ സ്മൃതിയിലെത്തി പുഷ്പ്പാർച്ചന നടത്തി.