ബുധനാഴ്ച പുലര്‍ച്ചെ റാഞ്ചിയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് സഞ്ചരിക്കുകയായിരുന്ന നടിയെ ഹൗറ ഹൈവേയില്‍ വെച്ച് കവർച്ചക്കാർ വെടിവെച്ചുകൊന്നുവെന്നായിരുന്നു ആദ്യ റിപ്പോർട്ട്, ഭർത്താവ് പ്രകാശ് കുമാറിന്റെയും മൂന്ന് വയസുമാത്രം പ്രായമായ കുഞ്ഞിന്റെയും മുന്നിൽവെച്ചായിരുന്നു ആക്രമണമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ബുധനാഴ്ച രാവിലെ ആറുമണിക്ക് ഒരു സ്ഥലത്ത് താൻ മൂത്രമൊഴിക്കാന്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് മൂന്ന് കവര്‍ച്ചക്കാര്‍ ഇവരുടെ വാഹനം വളഞ്ഞതെന്നും ഇവരെ എതിര്‍ക്കാന്‍ ഇഷ ആലിയ ശ്രമിച്ചപ്പോഴാണ് നടിയെ കവര്‍ച്ചക്കാര്‍ നടിയെ പോയന്റ് ബ്ലാങ്കില്‍ വെടിവച്ചു കൊന്നത് എന്നുമാണ് പ്രകാശ് പൊലീസിനോട് ആദ്യം പറഞ്ഞത്. പ്രകാശിനെ സംഭവ സ്ഥലത്ത് എത്തിച്ച് സംഭവം പുനരാവിഷ്കരിച്ച് പൊലീസ് സംഭവത്തില്‍ വ്യക്തത തേടിയിരുന്നു.