പ്രതിശ്രുത വധു ആറ് മാസം ഗർഭിണി. ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി ആഗോള പ്രശസ്തനായ സൂപ്പർ താരം
2/ 6
ജോക്കർ എന്ന സിനിമയിലെ മികച്ച പ്രകടനത്തിലൂടെ ഓസ്കാർ പുരസ്കാരം നേടിയ നടൻ വകീൻ ഫീനിക്സും ഭാവി വധു റൂണി മാരയുമാണ് ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പ് തുടരുന്നത്. 35കാരിയായ റൂണി ആറ് മാസം ഗർഭിണിയെന്ന് മിറർ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു
3/ 6
അഭിനേത്രിയായ റൂണി ലോസ് ഏഞ്ചലസിൽ അയഞ്ഞ വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് ഈ വാർത്ത പുറം ലോകം അറിഞ്ഞത്. നിലവിൽ ഇരുവരും ക്വാറന്റൈനിലാണ്.റൂണിയെ പറ്റി 45 കാരനായ വകീൻ പറയുന്നതിങ്ങനെ
4/ 6
താൻ ഇന്റർനെറ്റിൽ എപ്പോഴെങ്കിലും പരതിയ ഒരേയൊരു പെൺകുട്ടിയാണ് റൂണി. തുടക്കത്തിൽ ഇമെയിൽ സുഹൃത്തുക്കളായിരുന്നു ഇരുവരും
5/ 6
മൂന്നു വർഷമായി ഇരുവരും പ്രണയത്തിലാണ്. 'ഹർ' എന്ന 2013 ചിത്രത്തിലൂടെയാണ് ഇവർ പരിചയപ്പെട്ടത്