അടുത്തിടെ തനിക്കെതിരെയുള്ള മാനനഷ്ടക്കേസിൽ മുൻ ഭാര്യ ആംബർ ഹേർഡിനെതിരായ കോടതി പോരാട്ടത്തിൽ വിജയിച്ച ശേഷം ജോണി ഡെപ്പ് (Johnny Depp) തീർച്ചയായും ജീവിതം കൊണ്ടാടുകയാണ്. അടുത്തിടെ ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ ഹോളിവുഡ് താരം ഭക്ഷണം കഴിക്കാൻ കൂട്ടുകാരുമൊത്തു വന്നിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു
ബർമിംഗ്ഹാം ലൈവിന്റെ റിപ്പോർട്ട് അനുസരിച്ച്, തന്റെ ടൂറിന്റെ ബർമിംഗ്ഹാം ഭാഗത്തിലുള്ള ഇംഗ്ലീഷ് സംഗീതജ്ഞനായ ജെഫ് ബെക്ക് ഉൾപ്പെടെയുള്ള സുഹൃത്തുക്കളെ താരം കണ്ടുമുട്ടി. ഒരു റെസ്റ്റോറന്റിൽ അത്താഴം കഴിക്കുന്നതിന്റെ പ്രത്യേകത എന്താണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ ഡെപ്പിന്റെ കാര്യത്തിൽ ഇത് ഇത്രയും പ്രാധാന്യം അർഹിക്കുന്നത് ബില്ലിന്റെ പേരിലാണ് (തുടർന്ന് വായിക്കുക)