നടി കാജൽ അഗർവാൾ (Kajal Aggarwal) ഗർഭിണിയാണെന്ന വാർത്തകൾ സോഷ്യൽമീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് ഏതാനും നാളുകളായി. ആരാധകർ നിരന്തരമായി സോഷ്യൽമീഡിയയിൽ ഇക്കാര്യം ചോദിച്ചിരുന്നപ്പോഴും നടിയോ ഭർത്താവോ വാർത്തയോട് ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.
2/ 9
ഒടുവിൽ പുതുവർഷത്തിൽ കാജൽ അഗർവാളിന്റെ ഭർത്താവ് ഗൗതം കിച്ഛ്ലു തന്നെ സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ്. നടി ഗർഭിണിയാണ്. കാജലിന്റെ മനോഹരമായ ചിത്രം പങ്കുവെച്ചാണ് ഗൗതം വാർത്ത അറിയിച്ചത്.
3/ 9
കാജലിന്റെ ചിത്രത്തിനൊപ്പം ഗർഭിണിയുടെ ഇമോജിയും ചേർത്താണ് ഗൗതം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ആരാധകരെല്ലാം ആശംസകളുമറിയിച്ച് കമന്റ് ബോക്സിൽ എത്തി.
4/ 9
നേരത്തേ തന്നെ നടി ഗർഭിണിയാണെന്നും അതിനാൽ സിനിമയിൽ നിന്ന് താത്കാലികമായി വിട്ടു നിൽക്കുകയാണെന്നും വാർത്തകളുണ്ടായിരുന്നു. പുതിയൊരു അംഗം കൂടി വരുന്ന സാഹചര്യത്തിൽ ലഭിച്ച നിരവധി ഓഫറുകളും കാജൽ വേണ്ടെന്നു വെച്ചിരുന്നു.
5/ 9
നിലവിൽ ആചാര്യ എന്ന ചിത്രമാണ് കാജലിന്റേതായി പുറത്തിറങ്ങാനുള്ളത്. ഗർഭിണിയായ കാര്യം ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ നടി നേരത്തേ അറിയിച്ചിരുന്നതായും വാർത്തകളുണ്ട്. എത്രയും വേഗം ചിത്രീകരണം പൂർത്തിയാക്കാൻ നടി ആവശ്യപ്പെട്ടതായിട്ടായിരുന്നു വാർത്തകൾ.
6/ 9
സൗത്ത് മെഗാ സ്റ്റാർ ചിരഞ്ജീവി നായകനാകുന്ന ചിത്രമാണ് ആചാര്യ. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായിട്ടാണ് കാജൽ എത്തുന്നത്.
7/ 9
2020 ഒക്ടോബർ 30 നാണ് കാജൽ അഗർവാളും കുട്ടിക്കാലം മുതൽ സുഹൃത്തായ ഗൗതം കിച്ഛ്ലുവും വിവാഹിരാകുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.
8/ 9
കമൽ ഹാസൻ നായകനാകുന്ന ഇന്ത്യൻ 2, ബോളിവുഡ് ചിത്രം ക്വീനിന്റെ റീമേക്ക് പാരീസ്, പാരീസ് എന്നിവയാണ് കാജലിന്റെതായി പ്രഖ്യാപിച്ച ചിത്രങ്ങൾ. കോവിഡ് മൂലം രണ്ട് വർഷമായി ഈ ചിത്രങ്ങളുടെ ജോലി നിർത്തിവെച്ചിരിക്കുകയാണ്.
9/ 9
ചിരഞ്ജീവി നായകനാകുന്ന ആചാര്യ, ഹെയ് സിനാമിക, വെങ്കട് പ്രഭുവിന്റെ വെബ് സീരീസ് തുടങ്ങിയവയാണ് കാജൽ ഒപ്പിട്ട ചിത്രങ്ങൾ.