ഇക്കഴിഞ്ഞ ഏപ്രില്‍ 19-നാണ് നടി കാജല്‍ അഗര്‍വാളിനും ഗൗതം കിച്ച്ലുവിനും ആദ്യത്തെ കണ്മണി പിറന്നത്. മാതൃദിനത്തില്‍ പൊന്നോമനയുടെ ചിത്രം ഇതാദ്യമായി പങ്കുവെച്ചിരിക്കുകയാണ് കാജല്‍ അഗര്‍വാള്‍. നീല്‍ കിച്ച്ലു എന്നാണ് ഇരുവരും മകന് നല്‍കിയിരിക്കുന്ന പേര്. ഒരുന കുറിപ്പിനൊപ്പമാണ് മകന്റെ ചിത്രം കാജല്‍ പങ്കുവെച്ചിരിക്കുന്നത്.
'നീയെനിക്ക് എത്ര അമൂല്യമാണെന്ന് നിനക്കറിയാമോ എന്നും എക്കാലവും അതങ്ങനെ തന്നെയായിരിക്കും. നിന്നെ എന്റെ കൈകളിലേക്ക് ഏറ്റുവാങ്ങിയ നിമിഷം, നിന്റെ കുഞ്ഞുകൈ പിടിച്ച നിമിഷം, നിന്റെ ശ്വാസം അറിഞ്ഞ നിമിഷം, നിന്റെ മനോഹരമായ കണ്ണുകള്‍ കണ്ട നിമിഷം ഞാന്‍ എന്നെന്നേക്കുമായി പ്രണയത്തിലാണെന്ന് മനസിലായി' കാജല്‍ കുറിക്കുന്നു.
എന്റെ ആദ്യത്തെ മകന്. എന്റെ ആദ്യത്തെ എല്ലാം, ശരിക്കും. വരും വര്‍ഷങ്ങളില്‍, നിന്നെ പഠിപ്പിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും. പക്ഷേ നീ ഇതിനോടകം തന്നെ അനന്തമായ അളവില്‍ പലതും പഠിപ്പിച്ചു. ഒരു അമ്മയാകുന്നത് എന്താണെന്ന് എന്നെ പഠിപ്പിച്ചു. നിസ്വാര്‍ത്ഥനായിരിക്കാന്‍ പഠിപ്പിച്ചു. എനിക്കിനിയും പഠിക്കാനുണ്ട്.