Kajal Weds Gautam| വിവാഹത്തിന് കാജൽ ധരിച്ച ലെഹംഗയുടെ വില കേട്ടാൽ ഞെട്ടും; ഗൗതമിന്റെ ഷെർവാണിയും ഒട്ടും പിന്നിലല്ല
പഞ്ചാബി വിവാഹങ്ങളിലെ അവിഭാജ്യ ഘടകമായ കലീറാസ് എന്ന ആഭരണവും കാജല്‍ ധരിച്ചിരുന്നു. പ്രശസ്ത കലീറാസ് ഡിസൈനർ മൃനാളിനി ചന്ദ്രയാണ് താരസുന്ദരിക്കായി ഇത് പ്രത്യേകം തയാറാക്കിയത്.
ഒക്ടോബർ 30നായിരുന്നു തെന്നിന്ത്യൻ താരം കാജൽ അഗർവാൾ വിവാഹിതയായത്. ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ഗൗതം കിച്ച്ലു ആണ് വരൻ. മുംബൈയിലെ താജ് ഹോട്ടലിൽവെച്ചായിരുന്നു വിവാഹം.
2/ 14
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തിരുന്നത്. വിവാഹത്തിന്റെ ചിത്രങ്ങൾ കാജൽ ആരാധകർക്കായി പങ്കുവെയ്ക്കുകകയും ചെയ്തു. ഈ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.
3/ 14
ഇതിനു പിന്നാലെ എല്ലാ താരവിവാഹങ്ങളും പോലെ കാജലിന്റെ വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ഏറ്റവും കൂടുതൽ പേർ ഗൂഗിളിൽ സെര്‍ച്ച് ചെയ്തത് കാജലിന്റെ വിവാഹ വസ്ത്രത്തിൻറെ വിലയെ കുറിച്ച് അറിയാനായിരുന്നു. (Image: Instagram)
4/ 14
സെലിബ്രിറ്റി ഡിസൈനർ അനാമിക ഖന്ന ഒരുക്കിയ ലെഹംഗയിലാണ് കാജൽ ഗൗതമിന്റെ ജീവിത സഖിയായത്. ചുവപ്പും പിങ്കും നിറങ്ങളിൽ അതിമനോഹരമായി ഡിസൈൻ ചെയ്ത ലെഹംഗ താരത്തിന് രാജകീയ പ്രൗഢി സമ്മാനിച്ചു. (Image: Instagram)
5/ 14
ഫ്ലോറൽ പാറ്റേണിലുള്ള സർദോസി എംബ്രോയ്ഡറിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിന് യോജിച്ച ദുപ്പട്ടയും ധരിച്ചിരുന്നു. 20 പേർ ഒരു മാസത്തോളം എടുത്താണ് ലെഹംഗ ഒരുക്കിയത്. (Image: Instagram)
6/ 14
അഞ്ച് ലക്ഷം രൂപയാണ് കാജലിന്റെ ലെഹംഗയുടെ വില. ജയ്പൂരി ജ്വല്ലറി ഡിസൈനർ സുനിത ഷെക്വത്ത് അണിയിച്ചൊരുക്കിയ ആഭരണങ്ങളും കാജലിന് സൗന്ദര്യം കൂട്ടി. (Image: Instagram)
7/ 14
പഞ്ചാബി വിവാഹങ്ങളിലെ അവിഭാജ്യ ഘടകമായ കലീറാസ് എന്ന ആഭരണവും കാജല്‍ ധരിച്ചിരുന്നു. പ്രശസ്ത കലീറാസ് ഡിസൈനർ മൃനാളിനി ചന്ദ്രയാണ് താരസുന്ദരിക്കായി ഇത് പ്രത്യേകം തയാറാക്കിയത്.(Image: Instagram)
8/ 14
വിവാഹ വസ്ത്രത്തിന്റെ കാര്യത്തിൽ ഗൗതം കിച്ച്ലുവും ഒട്ടും പിന്നിലായിരുന്നില്ല. 1,15,000 രൂപ വില വരുന്ന ഷെർവാണിയാണ് ഗൗതമിന് പ്രൗഢി നൽകിയത്. (Image: Instagram)
9/ 14
മൻഡാരിന് കോളർ ആയിരുന്നു ഇതിന്റെ പ്രത്യേകത. ചെറിയൊരു പോക്കറ്റും ഉണ്ട്. അനിത ഡോൻഗ്ര ആണ് ഗൗതമിനെ വിവാഹ വേഷത്തിൽ സുന്ദരനാക്കിയത്. (Image: Instagram)
10/ 14
കാജൽ വിവാഹ വസ്ത്രത്തില്‍ (Image: Instagram)
11/ 14
കാജലും ഗൗതമും വിവാഹത്തിനിടെ(Image: Instagram)
12/ 14
നടി കാജൽ അഗർവാളിന്റെ വിവാഹച്ചടങ്ങുകൾ(Image: Instagram)