ബോളിവുഡ് പ്രേമികളുടെ പ്രിയപ്പെട്ട ദമ്പതികളാണ് അജയ് ദേവ്ഗണും (Ajay Devgn) കാജോളും (Kajol). 23 വർഷങ്ങളായി ദാമ്പത്യബന്ധം നയിക്കുന്ന ദമ്പതികൾക്ക് ഒരു മകളും മകനുമുണ്ട്. മകളുടെ പേര് നിസ എന്നും മകന്റെ പേര് യുഗ് എന്നുമാണ്. സിനിമയിൽ അത്രയേറെ സജീവമല്ലെങ്കിലും, ബോളിവുഡ് ഒത്തുകൂടലുകളിൽ കാജോൾ നിറസാന്നിധ്യമാണ്. അത്തരത്തിൽ പാർട്ടിയിൽ പങ്കെടുത്ത ശേഷം തിരികെയെത്തിയ കാജോളിന്റെ ലുക്കാണ് ഇപ്പോഴത്തെ ചർച്ചാവിഷയം
അടുത്ത സുഹൃത്ത് കരൺ ജോഹർ സംഘടിപ്പിച്ച അപൂർവ മേത്തയുടെ 47-ാം പിറന്നാൾ ആഘോഷത്തിൽ കാജോൾ ശരീരത്തോട് ചേർന്നുകിടക്കുന്ന വസ്ത്രം ധരിച്ചാണെത്തിയത്. ആത്മവിശ്വാസത്തോടെ അവർ പാപ്പരാസികൾക്കു മുന്നിൽ പോസ് ചെയ്തു. അവർ പാർട്ടി വിടുന്നതിന്റെ വീഡിയോ ബോളിവുഡ് പാപ്പരാസി വീരൽ ഭയാനി പോസ്റ്റ് ചെയ്തു. ഇവിടെ നിന്നാണ് പുതിയ ചർച്ചയുടെ ആരംഭം. കാജോൾ 47-ാം വയസ്സിൽ ഗർഭിണിയോ? (തുടർന്ന് വായിക്കുക)
അവർ ഗർഭിണിയായിരിക്കുമെന്ന് ചില ട്രോളുകൾ സംശയം പ്രകടിപ്പിച്ചു. ‘അവർ ഗർഭിണിയാണോ?’ എന്നത് മുതൽ ‘ബേബി’, ‘47 വയസിൽ മറ്റൊരു കുഞ്ഞ്’, 'അതോ വെറും ശരീരഭാരമാണോ?’ എന്നിങ്ങനെയുള്ള കമന്റുകൾ കമന്റ് സെക്ഷനിൽ നിറഞ്ഞു. ഒരു ഉപയോക്താവ് എഴുതി, 'ജനങ്ങളേ, അവർ ഗർഭിണിയാണെന്ന് ഞാൻ കരുതുന്നില്ല. രണ്ടു കുട്ടികൾ ഉണ്ടായശേഷം എന്റെ വയറും അങ്ങനെയാണ്. ഞാൻ ഗർഭിണിയാണോ എന്ന് സ്ത്രീകൾ എപ്പോഴും എന്നോട് ചോദിക്കുന്നത് ഞാൻ ശരിക്കും വെറുക്കുന്നു. ഗൗരവമായി പറയുകയാണ്. അതൊരു അപമാനമാണ്!'
ഒരു ഉപയോക്താവ് എഴുതി, “വയറ് മറയ്ക്കാൻ ഒരു കോർസെറ്റോ ബോഡി ഷെയ്പ്പ് വെയറോ ധരിക്കാതെ അവർ ധൈര്യത്തോടെ വസ്ത്രം ധരിച്ചതിനെ അഭിനന്ദിക്കുക. മറ്റു സെലിബ്രിറ്റികളിൽ നിന്നും അവർ വ്യത്യസ്തയാണ്. അവർ ഈ വേഷം ധരിച്ചതിന് ഗർഭധാരണമാണോ എന്ന് ചോദ്യം ചെയ്യുന്നതിനേക്കാൾ സ്ത്രീകൾ അഭിനന്ദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," മറ്റൊരാൾ അഭിപ്രായപ്പെട്ടു