കാളിദാസ് ജയറാം നായകനാവുന്ന ഹാപ്പി സർദാർ നാളെ റിലീസിനെത്തുന്നു. പഞ്ചാബിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയചിത്രമാണ് ഇത്. സുധീപ്- ഗീതിക ദമ്പതികളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ടു സാംസ്കാരിക പശ്ചാത്തലത്തിലുള്ളവരുടെ പ്രണയമാണ് ചിത്രം പറയുന്നത്. ഹാപ്പി എന്ന സർദാർ യുവാവിന്റെ വേഷത്തിലാണ് കാളിദാസ് എത്തുന്നത്. സാഹചര്യങ്ങൾ കൊണ്ട് കേരളത്തിലെത്തുന്ന ഹാപ്പി ഒരു മലയാളി പെൺകുട്ടിയുമായി പ്രണയത്തിലാവുകയും പിന്നീടുണ്ടാകുന്ന പ്രശ്നങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്. പുതുമുഖമായ മെറിൻ ഫിലിപ്പ് ആണ് ചിത്രത്തിലെ നായിക. ശ്രീനാഥ് ഭാസി, സിദ്ധി മഹാജൻ, പ്രവീണ, സിദ്ദിഖ്, സൗബിൻ, ഹരീഷ് കണാരൻ, ബാലു വർഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ബോളിവുഡ് താരം ജാവേദ് ജാഫ്രിയും ചിത്രത്തിലുണ്ട്. കാളിദാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛന്റെ വേഷമാണ് ജാവേദ് ജാഫ്രി കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സുധീപും ഗീതികയും ചേർന്നാണ്. ദമ്പതികൾ ഒന്നിച്ച് ഒരു സിനിമ സംവിധാനം ചെയ്യുന്നത് മലയാളത്തിലാദ്യമായിട്ടാണ്. മുൻപ് ഒന്നിച്ച് നിരവധി ഡോക്യുമെന്ററികളും ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്ത സുധീപിന്റെയും ഗീതികയുടെയും ആദ്യത്തെ സംവിധാനസംരംഭമാണ് ഹാപ്പി സർദാർ. അഭിനന്ദൻ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഹരിനാരായണന്റെ ഗാനങ്ങൾക്ക് ഗോപി സുന്ദർ ഈണം നൽകിയിരിക്കുന്നു. സമീർ മുഹമ്മദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഹാപ്പി സർദാർ സിനിമയിൽ നിന്ന് ഹാപ്പി സർദാർ സിനിമയിൽ നിന്ന് ഹാപ്പി സർദാർ സിനിമയിൽ നിന്ന് ഹാപ്പി സർദാർ സിനിമയിൽ നിന്ന്