സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി തെലുങ്ക് സിനിമാ ലോകത്തു നിന്ന് തമിഴകത്ത് കാലുറപ്പിയ്ക്കുകയാണ്. ശിവകാര്ത്തികേയന് നായകനായി എത്തുന്ന ഹീറോ എന്ന ചിത്രത്തിലാണ് കല്യാണി ഇപ്പോള്‍ അഭിനയിച്ചു വരുന്നത്. ഹീറോയ്ക്ക് ശേഷം മാനാട എന്ന എന്ന ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ചിമ്പു നായകനായി എത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് മാനാട. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.