ഏറെ നാളുകൾക്കു ശേഷം അഹാന തന്റെ വീട്ടിൽ മടങ്ങിയെത്തിയിരിക്കുന്നു. ഷൂട്ടിംഗ് തിരക്കുകളുടെയും ഏറ്റവുമൊടുവിൽ അഹാന കോവിഡ് പോസിറ്റീവ് ആയി ഐസൊലേഷനിൽ കഴിഞ്ഞതിന്റെയും അകലം മാറി 'കൃഷ്ണ സഹോദരിമാർ' വീണ്ടും അവരുടെ വീട്ടിൽ ഒത്തുകൂടി. അനുജത്തിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവർക്കൊപ്പമുള്ള ചിത്രമാണ് ഏറ്റവും പുതിയതായി അഹാനയുടെ പ്രൊഫൈലിൽ എത്തിയിരിക്കുന്നത്