ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും നടി കല്യാണി പ്രിയദർശൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. അടുത്തിടെ താരകുടുംബം അതീവ സന്തോഷത്തിലായിരുന്നു. അച്ഛനും മക്കളും ആദ്യമായി ഒന്നിച്ച ചിത്രം മൂന്ന് ദേശീയ പുരസ്കാരങ്ങൾ നേടിയിരുന്നു. ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത മരയ്ക്കാർ-അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലാണ് പ്രിയദർശനും മകൾ കല്യാണിയും മകൻ സിദ്ധാർഥും ഒന്നിച്ച് പ്രവർത്തിച്ചത്
ഇപ്പോൾ കല്യാണി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരാളെ പരിചയപ്പെടുത്തുകയാണ്. വീട്ടിൽ പുതിയ തോട്ടക്കാരനെ കണ്ടു. നല്ല മുഖപരിചയമുണ്ട്. ആള് ജോലിയിൽ വളരെ ആത്മാർത്ഥത കാട്ടുന്നുണ്ട്. കണ്ണാടി ജനലിലൂടെ പകർത്തിയ വീഡിയോയാണ് കല്യാണി പോസ്റ്റ് ചെയ്തത്. ശേഷം മുട്ടിവിളിക്കുന്നതും കല്യാണി പറഞ്ഞയാൾ തിരിഞ്ഞുനോക്കുന്നുണ്ട് (തുടർന്ന് വായിക്കുക)