താരകുടുംബങ്ങളിൽ ജനിച്ചു എന്നതൊഴിച്ചാൽ, വർഷങ്ങൾക്ക് മുൻപ് അവർ രണ്ടുപേരും മറ്റുകുട്ടികളെപ്പോലെ നല്ല കൂട്ടുകാരായിരുന്നു. ഈ ചിത്രത്തിലെ രണ്ടു കുട്ടികളും തമ്മിൽ അത്രയേറെ സൗഹൃദം അന്നും ഇന്നും കാത്തുസൂക്ഷിച്ചു പോരുന്നു. അവർ ഒരിക്കൽ ജാക്കി ഷ്രോഫിനൊപ്പം പോസ് ചെയ്ത ചിത്രമാണിത്
2/ 7
എന്നാൽ ഭാവിയിൽ ഇവർ രണ്ടും സിനിമയിൽ തന്നെ എത്തിച്ചേർന്നു. ഒരാൾ മറ്റൊരാളുടെ ജോഡിയായി സിനിമയിലെത്തി. അവർ ഒന്നിച്ചഭിനയിച്ച രണ്ടു ചിത്രങ്ങൾ പ്രേക്ഷകർക്കായി കാത്തിരിക്കുകയാണ്. മുകളിലെ ചിത്രത്തിൽ കണ്ട കൊച്ചു പെൺകുട്ടിയും സഹോദരനുമാണ് ഈ ഫോട്ടോയിൽ (തുടർന്ന് വായിക്കുക)
3/ 7
പെണ്മക്കൾക്കായുള്ള ദിനത്തിൽ തന്റെ അമ്മയ്ക്കൊപ്പമുള്ള ചിത്രവും കല്യാണി പ്രിയദർശൻ പോസ്റ്റ് ചെയ്തിരുന്നു. ആദ്യത്തെ ചിത്രത്തിൽ കൂടെയുള്ളത് പ്രണവ് മോഹൻലാൽ ആണ്. ഇരുവരും ഒന്നിച്ചഭിനയിച്ച മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം, ഹൃദയം സിനിമകൾ അണിയറയിൽ പുരോഗമിക്കുകയാണ്
4/ 7
മരയ്ക്കാർ സിനിമയിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും
5/ 7
'ഹൃദയം' സിനിമയുടെ ലൊക്കേഷനിൽ പ്രണവ്, കല്യാണി, വിനീത് ശ്രീനിവാസൻ, നിർമ്മാതാവ് വിശാഖ് സുബ്രമണ്യം
6/ 7
പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും
7/ 7
മരയ്ക്കാർ സിനിമയിൽ അച്ഛൻ പ്രിയദർശന്റെ സംവിധാനത്തിൽ കല്യാണി