ആദ്യമായി അച്ഛൻ പ്രിയദർശൻ, മകൾ കല്യാണി, മകൻ സിദ്ധാർഥ് എന്നിവർ വെള്ളിത്തിരയിൽ ഒന്നിച്ചപ്പോൾ പ്രിയദർശൻ കുടുംബത്തിലേക്ക് കടന്നു വന്നത് ദേശീയ പുരസ്കാരങ്ങൾ. കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മരയ്ക്കാർ-അറബിക്കടലിന്റെ സിംഹം സിനിമയ്ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഉൾപ്പെടെ മൂന്നു പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായി