ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും വേണ്ടി കഠിനാധ്വാനം ചെയ്താൽ മതിയെന്ന് വിശ്വസിക്കുന്നുവെങ്കിൽ അത് ശരിയല്ലെന്നും കങ്കണ തന്റെ ആരാധകരോട് പറയുന്നു. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ പോലും പലപ്പോഴും അതിനു വേണ്ടിയുള്ള കഠിനാധ്വാനം മാത്രം മതിയാകില്ല. നിങ്ങളുടെ പരിധിക്കപ്പുറമുള്ള വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. അപ്പോൾ തകർന്നു പോകരുത്.
നേടിയെടുക്കുന്നതു വരെ നിങ്ങൾ പരിശ്രമിക്കണം. ഇതിനിടയിൽ തകർന്നു പോയാൽ അതും ആഘോഷിക്കണം. കാരണം അത് കൂടുതൽ ശക്തമായി തിരിച്ചുവരാനുള്ള അവസരമാണ്. തന്നെ സംബന്ധിച്ചും ഇതൊരു പുനർജീവിതമാണ്. പഴയതിനേക്കാൾ കൂടുതൽ ജീവിച്ചിരിക്കുന്നതായി അനുഭവപ്പെടുന്നു. തന്നെ പിന്തുണക്കുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവരോടും താരം നന്ദിയും പറയുന്നുണ്ട്.